ഇന്‍ഫാം വേദിയില്‍ പോയി കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചെന്നു പറഞ്ഞ മുഖ്യമന്ത്രിയെ സമ്മതിക്കണം. കര്‍ഷകരുടെ എന്ത് പ്രശ്നങ്ങളാണ് പരിഹരിച്ചത്? നെല്ല് സംഭരിക്കാന്‍ പോലും സാധിക്കുന്നില്ലെന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം. സര്‍ക്കാരിന്റെയും ഇന്‍ഫാമിന്റെയും കാര്‍ഷിക നയസമീപനം ഒത്തു പോകുന്നതാണെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ആന ചവിട്ടിക്കൊന്നാലും കടുവ കടിച്ചു കൊന്നാലും കഷ്ടമായിപ്പോയി എന്ന പ്രസ്താവന മാത്രമാണ് വനം മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

author-image
Pooja T premlal
New Update
pinarayi-satheesan

കോട്ടയം: ഇന്‍ഫാം വേദിയില്‍ പോയി കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചെന്നു പറഞ്ഞ മുഖ്യമന്ത്രിയെ സമ്മതിക്കണമെന്നു പരിഹസിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

Advertisment

കര്‍ഷകരുടെ എന്ത് പ്രശ്നങ്ങളാണ് പരിഹരിച്ചത്? നെല്ല് സംഭരിക്കാന്‍ പോലും സാധിക്കുന്നില്ല. റബറിന്റെ താങ്ങു വിലയും ഉയര്‍ത്തിയില്ല. വന്യജീവി ആക്രമണത്തില്‍ നിന്നും രക്ഷിക്കാനും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ല. 

vd

ആന ചവിട്ടിക്കൊന്നാലും കടുവ കടിച്ചു കൊന്നാലും കഷ്ടമായിപ്പോയി എന്ന പ്രസ്താവന മാത്രമാണ് വനം മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. 

നിസംഗരായി ഇരിക്കുന്ന വനംവകുപ്പിനെ മടിയില്‍ ഇരുത്തിക്കൊണ്ട് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് പറയാന്‍ ഇന്‍ഫാം വേദിയില്‍ പോയി പറഞ്ഞ മുഖ്യമന്ത്രിക്ക് അസാമാന്യ തൊലിക്കട്ടിയുണ്ട്. 

മലയോരത്ത് കൃഷി ചെയ്യാനാകാത്ത അവസ്ഥയിലാണ്. എന്നിട്ടും ഒന്നും ചെയ്യാത്ത മുഖ്യമന്ത്രിയാണ് കര്‍ഷകരോട് ഇങ്ങനെ പറയുന്നത്. മുഖ്യമന്ത്രി ആയതുകൊണ്ട് കര്‍ഷകര്‍ക്ക് തിരിച്ച് പറയാനാകില്ലല്ലോ. 

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളാണ് ഇന്‍ഫാം പ്രതിപക്ഷത്തിന് മുന്നില്‍ വച്ചിരിക്കുന്നത്. അധികാരത്തില്‍ എത്തുമ്പോള്‍ പരാതികളില്‍ വ്യക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. 

ഈ സര്‍ക്കാര്‍ അധികാരത്തില്‍ മടങ്ങിയെത്തിയാല്‍ എന്താവും സ്ഥിതിയെന്ന് ബോധ്യമുള്ളവരാണ് കേരളത്തിലെ ജനങ്ങള്‍. അക്കാര്യത്തില്‍ ജനം കൃത്യമായ തീരുമാനം എടുക്കും. 

താമരശേരി ബിഷപ്പിനെ നികൃഷ്ട ജീവിയെന്നു വിളിച്ച പിണറായിയുടെ നാവ് കൊണ്ട് നല്ല വാക്കുകള്‍ പറയാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് നല്ല കാര്യമാണ്.

ഇപ്പോഴെങ്കിലും മാറ്റിപ്പറഞ്ഞല്ലോ. എല്ലാവരും നല്ലത് പറയണമെന്നാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. ആര് പിണങ്ങിയാലും വിഷമമാകും എന്നതാണു ഞങ്ങളുടെ ലൈനെന്നെും പ്രതിപക്ഷ നേതാവ് പറഞ്ഞു.

vd satheesan-2


ഇന്നലെയായിരുന്നു ഇന്‍ഫാം രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 

കഴിഞ്ഞ 10 വര്‍ഷവും കര്‍ഷകരെ ചേര്‍ത്ത് പിടിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നു  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

pinarayi

 കാര്‍ഷിക മേഖലയില്‍ ക്രൈസ്തവ സംഘടനകളടക്കം നല്‍കുന്ന പിന്തുണ സര്‍ക്കാരിന് വലിയ പിന്‍ബലവും ശക്തിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മലയോര മേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള സംഘടനയാണ് ഇന്‍ഫാം. ഇന്‍ഫാമിന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ കാര്‍ഷിക നയസമീപനത്തില്‍ ഉള്‍പ്പെടുത്തി.

കര്‍ഷകര്‍ക്കായി എന്നും ശബ്ദമുയര്‍ത്തിവരാണ് താമരശേരി പിതാവും കാത്തിരപ്പള്ളി അറക്കല്‍ പിതാവും.

കര്‍ഷകര്‍ക്കായി സമരം ചെയ്യാനും മടിയില്ലാത്തയാളാണ് താമരശേരി പിതാവ്.

ഇന്‍ഫാം ദേശീയ ചെയർമാൻ ഫാ.തോമസ് മറ്റമുണ്ടയിൽ അവതരിപ്പിച്ച പച്ചക്കറി കൃഷിക്കായുള്ള പഞ്ചവത്സര പദ്ധതിക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും. 

സര്‍ക്കാരിന്റെയും ഇന്‍ഫാമിന്റെയും കാര്‍ഷിക നയസമീപനം ഒത്തു പോകുന്നതാണ്.

പച്ചക്കറി ഉല്‍പ്പാദനത്തില്‍ വലിയ വളര്‍ച്ചയുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

ഇന്‍ഫാമിന്റെ പഞ്ചവത്സര പദ്ധതി കൂടി വരുന്നതോടെ കേരളത്തെ സ്വയം പര്യാപ്തതയിലേക്ക് ഉയര്‍ത്താനാകും.  പ്രകൃതിദുരന്തങ്ങളിലും കൂടെ നിന്നു.

കേരളം ബദല്‍ മാതൃകയാണ് മുന്നോട്ടുവയ്ക്കുന്നത്. സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രം മടിച്ചുനിന്നപ്പോള്‍ കേരളം പല ശുപാര്‍ശകളും നടപ്പാക്കി. 

എന്നാല്‍ യഥാര്‍ഥ കേരള സ്റ്റോറി നാടിന് മുന്നില്‍ കൊണ്ടുവരാന്‍ ചിലര്‍ക്ക് പ്രയാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

Advertisment