Advertisment

ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഗായിക ഉഷ ഉതുപ്പിന്‍റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

1969 ൽ കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ പാടുന്ന കാലത്താണ് ഉഷയുമായി  ജാനി പരിചയപ്പെടുന്നതും തുടർന്ന് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതും.  

New Update
 janiUntitledho

കൊൽക്കത്ത: ഗായിക ഉഷ ഉതുപ്പിൻ്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച കൊൽക്കത്തയിൽ വെച്ചായിരുന്നു അന്ത്യം.

Advertisment

ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. ഉഷ ഉതുപ്പും ചാക്കോ ഉതുപ്പും ആദ്യമായി കണ്ടുമുട്ടിയത് ചരിത്രപ്രസിദ്ധമായ കൊൽക്കത്തയിലെ ട്രിൻകാസിൽ വെച്ചാണ്.

കോട്ടയം പൈനുംങ്കൽ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ ഉതുപ്പ്.  ബ്രിഗേഡിയർ സി.സി ഉതുപ്പിൻ്റെയും, എലിസബത്തിൻ്റെയും മകനായിരുന്നു ചാക്കോ.

1969 ൽ കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ പാടുന്ന കാലത്താണ് ഉഷയുമായി  ജാനി പരിചയപ്പെടുന്നതും തുടർന്ന് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതും.  

ശേഷം രണ്ട് വർഷം കഴിഞ്ഞു 1971 ലാണ് ഇവർ വിവാഹിതരാകുന്നത്. തുടർന്ന് കൊൽക്കത്തയിൽ നിന്നും കൊച്ചിയിലേക്ക് ജാനിയ്ക്ക് ട്രാൻസ്ഫർ ലഭിച്ചതോടെ ഇവിടെയാണ് ഇവർ താമസിച്ചിരുന്നത്.  

ഇവിടെ വച്ചായിരുന്നു മക്കൾ ജനിച്ചതും.  പിന്നീട് ഇവർ കൊൽക്കത്തയിലേക്ക് പോകുകയായിരുന്നു. സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ് ഇവരുടെ മക്കൾ.

Advertisment