മരിയഭക്തിയുടെ നേരനുഭവം സമ്മാനിച്ച് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയിൽ ജപമാല മഹാറാലി

ഇടവകയിലെ ജപമാലമാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് ഇടവകയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജപമാല റാലി നടത്തിയത്.

New Update
0

കുറവിലങ്ങാട്:   മരിയഭക്തിയുടെ നേരനുഭവം സമ്മാനിച്ച് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയിൽ ജപമാല മഹാറാലി നടന്നു. 

Advertisment

ഇടവകയിലെ ജപമാലമാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് ഇടവകയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജപമാല റാലി നടത്തിയത്. 

ഇടവകയിലെ നാല് സോണുകളുടെ നേതൃത്വത്തിലാണ് റാലി ക്രമീകരിച്ചത്. 15 കേന്ദ്രങ്ങളിൽ നിന്നായി ആരംഭിച്ച റാലികൾ പള്ളിക്കവലയിലെ ജൂബിലി കപ്പേളയിൽ സംഗമിച്ച് പള്ളിയിലെത്തിച്ചേർന്നു.

 ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് ഉയർത്തിനാട്ടിയ കുരിശിൻതൊട്ടിയിലെത്തിയതോടെ കുരിശിൻതൊട്ടി നിറഞ്ഞുകവിഞ്ഞു. 

ജപമാല മാസാചരണത്തിന്റെ ഭാഗമായി ഇടവക പള്ളിയിലും മുഴുവൻ കുടുംബകൂട്ടായ്മ യൂണിറ്റുകളിലും പ്രത്യേക ജപമാലയർപ്പണങ്ങൾ നടത്തിയിരുന്നു. 

വാർഡുതലങ്ങളിലും യൂണിറ്റുതലങ്ങളിലും നടത്തിയ സമാപനങ്ങളെതുടർന്നാണ് ഇടവകതലത്തിൽ ജപമാലറാലി ഒരുക്കിയത്.

1

ഇടവകയുടെ സംഘശക്തിയും മരിയഭക്തിയും ജപമാല റാലിയിലൂടെ വിളിച്ചോതാനായി. 

സീനിയർ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മണിയഞ്ചിറ സന്ദേശവും ആശീർവാദവും നൽകി. അസി. വികാരി ഫാ. പോൾ കുന്നുംപുറത്ത് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി.

ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, അസി.വികാരിമാരായ ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, പാസ്റ്ററൽ അസിസ്റ്റന്റുമാരായ ഫാ. ജോസ് കോട്ടയിൽ, ഫാ. പോൾ മഠത്തിക്കുന്നേൽ എന്നിവർ പ്രാർത്ഥനാശുശ്രൂഷകൾക്ക് നേതൃത്വം നൽകി. 

കുടുംബകൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി, സോൺ ലീഡർമാരായ ഷൈജു പാവുത്തിയേൽ, ജിയോ കരികുളം, ജോസ് സി. മണക്കാട്ട്, സണ്ണി വെട്ടിക്കാട്ടിൽ, സോൺ സെക്രട്ടറിമാരായ ജോളി ടോമി, ഷൈനി സാബു, സ്മിത ഷിജു, ആശ വിക്ടർ എന്നിവർ നേതൃത്വം നൽകി. 

Advertisment