/sathyam/media/media_files/2025/10/03/murder-2025-10-03-20-54-46.jpg)
കോട്ടയം: അവിഹിതബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം നിമിത്തം ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളി.
കാണക്കാരി രത്നഗിരി പള്ളിക്ക് സമീപം കപ്പടക്കുന്നേൽ വീട്ടിൽ താമസിക്കുന്ന സാം ജോർജ്(59) ആണ് ഭാര്യയെ ജെസ്സിയെ കൊലപ്പെടുത്തി കൊക്കയിലേയ്ക്ക് തളളിയിട്ടത്.
ജെസിയെ തോർത്ത് ഉപയോഗിച്ചു വായും, മൂക്കും പൊത്തിപിടിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് രാത്രി 1 മണിയോടെ ജെസിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റി ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ റോഡിൽ 30 അടിയോളം താഴ്ച്ചയുള്ള കൊക്കയിലേയ്ക്ക് തള്ളുകയായിരുന്നു.
ഇതിനിടെ വിദേശത്തായിരുന്ന മൂന്ന് മക്കളും അമ്മയെ വിളിച്ച് കിട്ടുന്നില്ലെന്ന് ബന്ധുക്കളെ അറിയിച്ചതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറംലോകമറിഞ്ഞത്. തുടർന്ന് ഭർത്താവ് സാമിനെ മൈസൂരുവിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ ജെസിയെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിക്കുകയും ചെയ്തു.
സെപ്റ്റംബർ 26ന് വൈകീട്ട് 6 മണിയോടെ ഉണ്ടായ വഴക്കിനെ തുടർന്ന് സാം ജോർജ്, ജെസിക്ക് നേരെ പെപ്പർ സ്പ്രേ അടിച്ച് അവശയാക്കിയ ശേഷം തോർത്ത് ഉപയോ​ഗിച്ച് വായും മൂക്കും മൂടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സാം പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.