New Update
/sathyam/media/media_files/2025/01/22/pSrOTjmWY4VmhOhsOIFt.jpg)
കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും കോട്ടയം മോഡൽ കരിയർ സെന്ററും ഏറ്റുമാനൂർ മംഗളം കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ സഹകരണത്തോടെ കോളജ് കാമ്പസ്സിൽ ഒക്ടോബർ 18 (ശനിയാഴ്ച) പ്രയുക്തി 2025 ജോബ് ഫെയർ നടത്തും.
Advertisment
ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ, ഹോസ്പിറ്റാലിറ്റി, ഫിനാൻസ്, മാർക്കറ്റിംഗ്, ഇൻഷുറൻസ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 25 പ്രമുഖ കമ്പനികൾ മേളയിൽ പങ്കടുക്കും.
എസ്.എസ്.എൽ.സി., പ്ലസ്ടു , ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ., ഡിപ്ലോമ, ബിടെക്, എം.ബി.എ., ബി.സി.എ., എം.സി.എ. യോഗ്യതക്കാർക്ക് പങ്കെടുക്കാം.
തൊഴിൽ പരിചയമുള്ളവർക്കും ഇല്ലാത്തവർക്കുമായി ആയിരത്തിലധികം ഒഴിവുകളുണ്ട്. https://forms.gle?tmRFr3XixViRX8lV3 എന്ന ലിങ്ക് വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാം. ഫോൺ: 0481-2563451, 8138908657.