ഏറ്റുമാനൂരിൽ തൊഴിൽ മേള സംഘടിപ്പിച്ചു

വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂർ നഗരസഭയിൽ കുടുംബശ്രീ ജില്ലാ മിഷൻ നിർമാൺ ഓർഗനൈസേഷനുമായി സഹകരിച്ചു തൊഴിൽമേള സംഘടിപ്പിച്ചു

New Update
job fair

കോട്ടയം: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂർ നഗരസഭയിൽ കുടുംബശ്രീ ജില്ലാ മിഷൻ നിർമാൺ ഓർഗനൈസേഷനുമായി സഹകരിച്ചു തൊഴിൽമേള സംഘടിപ്പിച്ചു. 

Advertisment

ക്രിസ്തുരാജ പള്ളി പാരീഷ് ഹാളിൽ നടന്ന പരിപാടി നഗരസഭാ അധ്യക്ഷ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. 

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അജിതാ ഷാജി അധ്യക്ഷത വഹിച്ചു. മേളയിൽ 19 തൊഴിൽദാതാക്കളും ഇരുന്നൂറ്റിഅൻപതിലേറെ ഉദ്യോഗാർത്ഥികളും പങ്കെടുത്തു.

 വിജ്ഞാനകേരളം ജില്ലാ കോഡിനേറ്റർ പി. രമേശ് പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, ജില്ലാ പ്രോഗ്രാം മാനേജർ കെ .ജി പ്രീത, എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ സുനു ജോൺ എന്നിവർ പങ്കെടുത്തു.

Advertisment