കടുത്തുരുത്തി വിജ്ഞാനകേരളം; ബ്ലോക്കുതല തൊഴിൽമേള തിങ്കളാഴ്ച

തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ രാവിലെ 10 ന് നടക്കുന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപിള്ളി ഉദ്ഘാടനം ചെയ്യും

New Update
job fair

കോട്ടയം: സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ മിഷൻ, നിർമാൺ ഓർഗനൈസേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബ്ലോക്കുതല തൊഴിൽമേള തിങ്കളാഴ്ച (നവംബർ 3) നടക്കും.

Advertisment

തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ രാവിലെ 10 ന്  നടക്കുന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജോൺസൺ കൊട്ടുകാപിള്ളി ഉദ്ഘാടനം ചെയ്യും.

 തൊഴിൽമേളയിൽ ഇരുപതിലേറെ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കും. എസ്.എസ്.എൽ.സി. മുതൽ പി.ജി,  ഐ.ടി.ഐ, ടെക്നിക്കൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

 ഉദ്യോഗാർഥികൾ യോഗ്യതാ രേഖകളുടെ പകർപ്പുകളും ബയോഡാറ്റയും നൽകണം. തൊഴിൽമേളയുടെ ഭാഗമായി അഭിമുഖവും ഓറിയന്റേഷൻ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഫോൺ: 04812302049.

Advertisment