ഇന്ത്യബുക്ക്‌ ഓഫ്  റെക്കോർഡ്സ് ജേതാവ് മൂന്നര വയസുകാരി ഡയാന ജോഷിക്ക് ആദരവുമായി ജോസ് കെ മാണി എംപി

New Update
ac8c8145-c962-49ae-baa0-bae5c85d5102

ചേർപ്പുങ്കൽ: ഇന്ത്യബുക്സ് ഓഫ് റിക്കാർഡ്സ് ജേതാവ് മൂന്നര വയസ്സുകാരിഡയാന ജോഷിക്ക് ആദരവുമായി  കേരള കോൺഗ്രസ് എം ചെയർമാൻജോസ് കെ മാണി എം പി വീട്ടിലെത്തി ആദരിച്ചു. 

Advertisment

57 സെക്കൻഡിനുള്ളിൽ മോണ്ടിസോറി സ്ലൈഡ് കളർ പസിൽ പൂർണ്ണമാക്കിയതിനാണ് ഈ അവാർഡ് ലഭിച്ചത്. കേരള കോൺഗ്രസ് എം സംസ്കാരവേദി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ കൊച്ചു മിടുക്കിയെ ആദരിച്ചത്. 

കേവലം ഒരു വയസ്സും എട്ടുമാസവും പ്രായമുള്ളപ്പോൾ തന്നെ നയാന 213 വസ്തുക്കൾ തിരിച്ചറിയുന്നതിലൂടെ ഏവരെയും അതിശയിപ്പിച്ചു. പഴങ്ങൾ ഫലങ്ങൾ വാഹനങ്ങൾ മൃഗങ്ങൾ പക്ഷികൾ ശരീരഭാഗങ്ങൾ സ്റ്റേഷനറി, ഹൃഹോപകരണങ്ങൾ എന്നിവ ഉൾപ്പെടെ ഉള്ള വസ്തുക്കളാണ് ഡയാന തിരിച്ചറിഞ്ഞത്. 

61338365-9bb6-4f99-a677-76a21124659f

കൂടാതെ കലാസ് വേൾഡ് റെക്കോർഡ്സിൽ നിന്നും ഡയാന തന്റെ അസാധാരണമായ ഗ്രഹണ ശേഷിക്ക് അംഗീകാരം നേടുകയുണ്ടായി 325 വസ്തുക്കൾ തിരിച്ചറിയാൻ ഈ കൊച്ചു മിടുക്കിക്ക് സാധിച്ചു ഡയാനയുടെ ഈ അപൂർവമായ കഴിവുകളുടെ പിന്നിൽ കുടുംബ പിന്തുണയാണ് കാരണമായത്. 

മാതാപിതാക്കളായ ജോഷി മാത്യു( ടെക്നോപാർക്ക് ഐ ടി മാനേജർ )ബിനു ജോഷി ( ടെക്നോപാർക്ക് സോഫ്റ്റ്‌വെയർ എൻജിനീയർ) എന്നിവരുടെ മാർഗനിർദ്ദേശവും ഇവരുടെ കഴിവ് കഴിവുകൾ വികസിപ്പിക്കുവാൻ പങ്കുവഹിച്ചു. അതുപോലെ ഡയാനയുടെ ഗ്രാൻഡ് പേരന്റസ് ആയ ബേബി, മേരിക്കുട്ടി വെള്ളിയാംമാക്കലും  ഇമ്മാനുവൽ, കുട്ടിയമ്മ വരകുകാലയിലും നൽകിയ സ്നേഹവും പിന്തുണയും പ്രോത്സാഹനുമായ ഈ നേട്ടങ്ങൾക്ക് ആധാര ശിലയായത്. 

eb11972f-fd61-42aa-b9af-bbbeda8edb4f

സംസ്കാര വേദി നിയോജക മണ്ഡലം പ്രസിഡണ്ട് ജയ്സൻ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ കോൺഗ്രസ് എം നേതാക്കളായ പ്രൊഫ.ജോഷി മറ്റം, ജോൺ അമനത്തുകുന്നേൽ, ജോ ജോസഫ് അമനത്തുകുന്നേൽ ജോസ് ചൂരനോലിൽ, ലാലു മലയിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു

Advertisment