എൽ.ഡി.എഫ് ഇക്കുറി വലിയ മുന്നേറ്റം നടത്തുമെന്നും പാലാ നഗരസഭയിൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടുമെന്നും ജോസ് കെ. മാണി എം.പി. ജില്ലാ പഞ്ചായത്തിലും മികച്ച വിജയം നേടും. കഴിഞ്ഞ ഒന്നര മാസമായുള്ള പ്രവർത്തനം ഫലം കാണും.

കഴിഞ്ഞ ഒന്നര മാസമായുള്ള എൽ.ഡി.എഫിൻ്റെ സിസ്റ്റമാറ്റിക്കായുള്ള പ്രവർത്തനം ഫലം കാണും. മറ്റു മുന്നണികൾക്ക് എൽ.ഡി.എഫിൻ്റെ യോജിപ്പോ ഒരുമയോ ഒന്നും കണ്ടിട്ടില്ല.

New Update
jose-k-mani

കോട്ടയം: എൽ.ഡി.എഫ് ഇക്കുറി വലിയ മുന്നേറ്റം നടത്തുമെന്നും
പാലാ നഗരസഭയിൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടുമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി. 

Advertisment

പാലായിൽ മാത്രമല്ല ജില്ലാ പഞ്ചായത്തുകളിലും എല്ലായിടത്തും മികച്ച വിജയം നേടും.

jose k mani kerala congress m

കഴിഞ്ഞ ഒന്നര മാസമായുള്ള എൽ.ഡി.എഫിൻ്റെ സിസ്റ്റമാറ്റിക്കായുള്ള പ്രവർത്തനം ഫലം കാണും. മറ്റു മുന്നണികൾക്ക് എൽ.ഡി.എഫിൻ്റെ യോജിപ്പോ ഒരുമയോ ഒന്നും കണ്ടിട്ടില്ല. 

എൽ.ഡി.എഫിൻ്റെ വികസനം ജനങ്ങിലേക്ക് എത്തിക്കാൻ സാധിച്ചു. ഇക്കുറി എല്ലാ വർക്കും സ്വീകാര്യമായ സ്ഥാനാർഥികളെ നിർത്താൻ സാധിച്ചുവെന്നും ജോസ് കെ. മാണി പറഞ്ഞു. 

 പാലാ അല്‍ഫോന്‍സാ കോളജിലെ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയതായിരുന്നു ജോസ് കെ. മാണിയും കുടുംബവും.

Advertisment