കേരളം വികസനത്തിലേയ്ക്ക് കുതിച്ചപ്പോൾ കടുത്തുരുത്തി മാത്രം കുതിച്ചില്ല: ജോസ് കെ മാണി

കടുത്തുരുത്തി നിയോജകമണ്ഡലം എന്തുകൊണ്ട് കിതക്കുന്നുവെന്നത് നിയോജകമണ്ഡലത്തിലെ സമ്മതിദായകർ വിലയിരുത്തണം

New Update
JOSE

മരങ്ങാട്ട്പള്ളി:_കേന്ദ്രസർക്കാരിൽ വ്യക്തമായ പ്രോജക്ട് അവതരിപ്പിച്ചു കോട്ടയം എംപി എന്ന നിലയിൽ മുൻകൈയെടുത്ത് കുറവല്ലങ്ങാട്ട് കോഴായിൽ കൊണ്ടുവന്ന സയൻസിറ്റി എന്ന ബൃഹത്തായ പദ്ധതി ഒഴികെ വികസനത്തിൽ കടുത്തുരുത്തി സീറോ ബാലൻസാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.

Advertisment

'കേരളം വികസനത്തിലേക്കും പുരോഗതിയിലേക്കും കുതിച്ചപ്പോൾ ആ മേഖലയിൽ കടുത്തുരുത്തി നിയോജകമണ്ഡലം എന്തുകൊണ്ട് കിതക്കുന്നുവെന്നത്  നിയോജകമണ്ഡലത്തിലെ സമ്മതിദായകർ വിലയിരുത്തണം'.

jose k mani

'സമാനതകളില്ലാത്ത വികസന മുരടിപ്പിലാണ് കടുത്തുരുത്തി നിയമസഭാ നിയോജകമണ്ഡലം. എം എൽ എ ഫണ്ട് വിനിയോഗം മാത്രമല്ല ജനപ്രതിനിധികളുടെ ചുമതല'

.ബൃഹത്തായ പദ്ധതികളും സംരംഭങ്ങളും കടുത്തുരുത്തി മണ്ഡലത്തിന് നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന വിശദമായ പരിശോധന അനിവാര്യമാണെന്നും ജോസ് കെ മാണി പറഞ്ഞു.

മരങ്ങാട്ടു പള്ളിയിൽ കേരള കോൺഗ്രസ് എം കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ്‌ ജിജോ കുടിയിരുപ്പിൽ അധ്യഷത വഹിച്ചു.

jose-ka-mani

 ഗവണ്മെന്റ് ചീഫ് വിപു എൻ ജയരാജ്‌ മുഖ്യ പ്രഭാഷണം നടത്തി. എം ൽ. എ മാരായ സെബാസ്റ്റ്യൻ കുളത്തുങ്കൾ, ജോബ് മൈകൾ. സ്റ്റീഫൻ ജോർജ്. സണ്ണി തെക്കേടോം, ലോപസ് മാത്യു, സഖറിയാസ് കുതിരവേലി, ജോസ് പുത്തൻകാല, നിർമല ജിമ്മി, സിന്ധുമോൾ ജേക്കബ്, എം. എം. തോമസ്, ബെൽജി ഇമ്മാനുൽ, ജോൺസൻ പുളിക്കേൽ, പി. എം. മാത്യു, രാമചന്ദ്രൻ പി  തുടങ്ങിയവർ സംസാരിച്ചു

Advertisment