/sathyam/media/media_files/5dYRr4euJWvrA5Z2YuE7.jpg)
പാലാ: രാമപുരത്തെ മുതിർന്ന മുൻ കോൺഗ്രസ് നേതാവ് ജോസഫ് സഖറിയാസ് < ഔസേപ്പി> മുണ്ടയ്ക്കൽ വീണ്ടും കോൺഗ്രസിൽ.
ഏതാനും വർഷങ്ങളായി കോൺഗ്രസുമായി പിണങ്ങി രാഷ്ട്രീയ രംഗത്ത് സജീവമല്ലാതിരുന്ന രാമപുരംകാരുടെ പ്രിയങ്കരനായ ഔസേപ്പി വീണ്ടും കോൺഗ്രസിൽ സജീവമാകുന്നു എന്ന വാർത്ത വളരെ ആകാംക്ഷയോടെയാണ് രാമപുരത്തെ കോൺഗ്രസ് ക്യാമ്പുകൾ സ്വീകരിച്ചത്.
മാത്രമല്ല, തിരികെയെത്തിയ ജോസഫ് സഖറിയാസിനെ രാമപുരം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിപ്പിക്കാനും കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു.
മുൻ കോൺഗ്രസ്സ് നേതാവും കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻറുമായിരുന്ന ജോസഫ് സഖറിയാസ് എന്ന ഔസേപ്പി മുൻ ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ എംഎം ജേക്കബിന്റെ അടുത്ത ബന്ധുവും കുടുംബാംഗവുമാണ്.
കോൺഗ്രസ് വിട്ട ശേഷം ഏതാനും നാളുകളായി അദ്ദേഹം എൽ.ഡി.എഫുമായും സഹകരിച്ചു പ്രവർത്തിച്ചിരുന്നു. കോൺഗ്രസ്സിൻ്റെ വർത്തമാനകാലത്തിൻ്റെ പ്രസക്തിയാണ് തിരിച്ചു വരാനുള്ള കാരണം എന്ന് അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us