കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടത്തി

വെമ്പള്ളി ജംഗ്ഷനു വീതി കൂട്ടണം, പൊതുവിടങ്ങളിൽ ശൗചാലയങ്ങൾ നിർമിക്കണം, വയലാ സ്‌കൂളിന്റെ ഭാഗത്ത് കളിസ്ഥലം നിർമിക്കണം, മിനി എം.സി.എഫ് വിപുലീകരിക്കണം, ദുരന്തനിവാരണ സേന നവീകരിക്കണം, ഗ്രാമസഭ ശാക്തീകരിക്കണം എന്നീ നിർദേശങ്ങൾ പൊതുചർച്ചയിൽ ഉയർന്നു

New Update
KADAPLA

കോട്ടയം: കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ വികസനസദസ് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.

Advertisment

 ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മത്തായി മാത്യു അധ്യക്ഷത വഹിച്ചു.

സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ വികസന സദസ് റിസോഴ്സ് പേഴ്സൺ കെ.ജെ. മാത്യു അവതരിപ്പിച്ചു. പഞ്ചായത്തിന്റെ നേട്ടങ്ങളുടെ അവതരണം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എസ്. ഷൈനി നടത്തി.

വെമ്പള്ളി ജംഗ്ഷനു വീതി കൂട്ടണം, പൊതുവിടങ്ങളിൽ ശൗചാലയങ്ങൾ നിർമിക്കണം, വയലാ സ്‌കൂളിന്റെ ഭാഗത്ത് കളിസ്ഥലം നിർമിക്കണം, മിനി എം.സി.എഫ് വിപുലീകരിക്കണം, ദുരന്തനിവാരണ സേന നവീകരിക്കണം, ഗ്രാമസഭ ശാക്തീകരിക്കണം എന്നീ നിർദേശങ്ങൾ പൊതുചർച്ചയിൽ ഉയർന്നു.

ജില്ലാ പഞ്ചായത്തംഗം നിർമ്മലാ ജിമ്മി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജീന സിറിയക്, സിൻസി മാത്യു, ഗ്രാമപഞ്ചായത്തംഗങ്ങളായ ജെയ്മോൾ റോബർട്ട്, സച്ചിൻ സദാശിവൻ, ബിൻസി സാവിയോ, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, ആൻസി സഖറിയാസ്, ബീന തോമസ് പുളിക്കിയിൽ എന്നിവർ പങ്കെടുത്തു.

Advertisment