കടുത്തുരുത്തി: ദൈവത്തിനായി കഴിവും സമയവും നല്‍കുന്നവര്‍ തീഷണ്തയോടെയും ലാഭേച്ഛയില്ലാതെയുമായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്ന് പാലാ രൂപത വികാരി ജനറാള്‍ റവ.ഡോ. ജോസഫ് തടത്തില്‍.
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ നടന്ന പള്ളി കമ്മിറ്റിയംഗങ്ങളുടെും കുടുംബ കൂട്ടായ്മ ഭാരവാഹികളുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
സഭയുടെ നിയമമനുസരിച്ചു സഭാധികാരികള്‍ക്ക് വിധേയപെട്ടാവണം തെരഞ്ഞെടുക്കപെട്ടവര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദേഹം പറഞ്ഞു.
യോഗത്തിന് മുന്നോടിയായി പള്ളി കമ്മിറ്റിയംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏതു വിധത്തിലായിരിക്കണമെന്നതിനെ കുറിച്ചു വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ ക്ലാസ്സെടുത്തു. യോഗത്തില്‍ വിവിധ കമ്മിറ്റികള്‍ക്കും രൂപം നല്‍കി.
സഹവികാരിമാരായ ഫാ.മാത്യു തയ്യില്‍, ഫാ.ജോസഫ് ചീനോത്തുപ്പറമ്പില്‍, റോബി പൂവക്കുളം എന്നിവര്‍ പ്രസംഗിച്ചു.