ഒന്നര ലക്ഷം ഉണ്ടായിരുന്ന ബാങ്ക് അക്കൗണ്ടില്‍ ഇപ്പോള്‍ ഉള്ളത് 100 രൂപാ മാത്രം. തട്ടിപ്പു കാര്‍ ഫോണ്‍ ഹാക്ക് ചെയ്തു പണം തട്ടിയതോടെ ദുരിതത്തിലായി കടുത്തുരുത്തിയിലെ ആശാപ്രവര്‍ത്തക. വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘമാണ് പണം കവര്‍ന്നതെന്ന നിഗമനത്തിൽ പോലീസ്

യു.പി.ഐ. വഴി പണം പിന്‍വലിച്ചതിനാല്‍ എവിടെ നിന്നാണെന്നോ, ആരാണെന്നോ അറിയാന്‍ കഴിയുകയില്ലെന്ന മറുപടിയാണ് ബാങ്ക് അധികൃതര്‍ നല്‍കിയത്

New Update
5565656

കടുത്തുരുത്തി: ഒന്നര ലക്ഷം ഉണ്ടായിരുന്ന ബാങ്ക് അക്കൗണ്ടില്‍ ഇപ്പോള്‍ ഉള്ളത് 100 രൂപാ മാത്രം.

Advertisment

തട്ടിപ്പു കാര്‍ ഫോണ്‍ ഹാക്ക് ചെയ്തു പണം തട്ടിയതോടെ ദുരിതത്തിലായി ആശാപ്രവര്‍ത്തക.

അറുനൂറ്റിമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവര്‍ത്തക വള്ളോംതോട്ടത്തില്‍ സുജയുടെ പണമാണ്  നഷ്ടമായത്.

രണ്ടാഴ്ചയായി ഇവരുടെ ഫോണിലേക്ക് കോളുകളും മെസേജുകളും  വരുന്നില്ലായിരുന്നു.

ഫോണ്‍ കേടായത് ആണെന്ന് കരുതി മൊബൈല്‍ റിപ്പയര്‍ ഷോപ്പില്‍ എത്തിച്ച് നന്നാക്കിയ ശേഷം ഗൂഗിള്‍ പേ ബാലന്‍സ് നോക്കിയപ്പോഴാണ് പണം നഷ്ടമായ വിവരം വീട്ടമ്മ അറിയുന്നത്. 

ഒന്നര ലക്ഷത്തോളം രൂപ ഉണ്ടായിരുന്ന അക്കൗണ്ടില്‍ 100 രൂപ മാത്രമാണ് ബാലന്‍സ് ഉണ്ടായിരുന്നത്.

ഉടന്‍തന്നെ തനിക്ക് അക്കൗണ്ടുള്ള അറുനൂറ്റിമംഗലം എസ്.ബി.ഐ.  ശാഖയില്‍ എത്തി വിവരം അന്വേഷിച്ചെങ്കിലും അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയുകയില്ല എന്ന മറുപടിയാണ് ലഭിച്ചത്. 

യു.പി.ഐ. വഴി പണം പിന്‍വലിച്ചതിനാല്‍ എവിടെ നിന്നാണെന്നോ, ആരാണെന്നോ

അറിയാന്‍ കഴിയുകയില്ലെന്ന മറുപടിയാണ് ബാങ്ക് അധികൃതര്‍ നല്‍കിയത്.

തുടര്‍ന്ന് വീട്ടമ്മ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി. 900 രൂപ വീതം 18 തവണയാണ് അക്കൗണ്ടില്‍ നിന്നും ആദ്യം പണം പിന്‍വലിച്ചത്.

പിന്നീട് പലതവണയായി വലിയ തുകകളാണ് പിന്‍വലിച്ചത്.

വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘം ആയിരിക്കും പണം കവര്‍ന്നതെന്ന് പോലീസ് പറഞ്ഞു.

Advertisment