പിതാവിന്റെ കൈയ്യില്‍ നിന്നും പിടിവിട്ട് ഓടി ചുറ്റുമതിലില്ലാത്ത കിണറ്റില്‍ വീണു രണ്ടു വയസുകാരി. രക്ഷിക്കാന്‍ ചാടിയ പിതാവും കിണറ്റിൽ അകപ്പെട്ടു. സ്വന്തം ജീവൻ പണയപ്പെടുത്തി ഇരുവരുടെയും ജീവന്‍ രക്ഷിച്ച് അയല്‍വാസിയുടെ അവസരോചിത ഇടപെടൽ

സിറിളിന്റെ കൈയിൽ നിന്നും പിടിവിട്ട ഓടി പോയ കുട്ടി ചുററുമതിൽ ഇല്ലാത്ത  കിണറ്റിൽ കാൽ വഴുതി വിഴുകയായിരുന്നു. 

New Update
images (1280 x 960 px)(163)


കടുത്തുരുത്തി: പിതാവിന്റെ കൈയ്യിൽ നിന്നും പിടിവിട്ട് ഓടി ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണ രണ്ടു വയസുകാരിയെയും രക്ഷിക്കാൻ ചാടിയ പിതാവിന്റെയും ജീവൻ രക്ഷിച്ച് അയൽവാസിയായ തോമസുകുട്ടി രാജു. 

Advertisment

ഇന്നലെ 3.45 ഓടെ  ഇരവിമംഗലം നെടുംനിലത്തു ബെന്നിയുടെ കിണറ്റിലാണ് വീണത്. പാലക്കാട് മംഗലംഡാം സ്വദേശി സിറിൾ സിറിയക്കും മകൾ രണ്ടു വയസുള്ള ലിനക്‌സുമാണു കിണറ്റിൽ വീണത്. 

സിറിളിന്റെ കൈയിൽ നിന്നും പിടിവിട്ട ഓടി പോയ കുട്ടി ചുററുമതിൽ ഇല്ലാത്ത  കിണറ്റിൽ കാൽ വഴുതി വിഴുകയായിരുന്നു. 

കുട്ടിയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്യ സിറിൾ വെള്ളത്തിൽ മുങ്ങി താഴുന്നതു കണ്ടാണു സമീപവാസിയായ തോമസുകുട്ടി രാജു എത്തിയത്. ഉടനെ സ്വന്തം ജീവനെ തന്നെ പണയപ്പെടുത്തി കിണറ്റിലേക്ക്  എടുത്തു ചാടി കുഞ്ഞിനെ കൈകളിൽ ചേർത്ത് ഉയർത്തി പിടിച്ചു.  

കുഞ്ഞിന്റെ പിതാവിനെ കിണറ്റിൽ ഉണ്ടായിരുന്ന പൈപ്പിൽ പിടിപ്പിക്കാനും സഹായിച്ചു. കിണറിന്റെ റിങ്ങിനു വഴുവഴുപ്പ് ഉണ്ടായിരുന്നതു കൊണ്ടു തിരിച്ച് കയറാൻ പറ്റാത്ത സാഹചര്യത്തിൽ മുക്കാൽ മണിക്കൂറോളം തോമസ് കുട്ടി കയറിൽ തൂങ്ങിക്കിടന്നു മറുകയ്യിൽ കുഞ്ഞുമായി. 

പിന്നീട് ഫയർഫോഴ്‌സിന്റെ സഹായത്തോടുകൂടിയാണു കിണറ്റിൽ നിന്നും കുഞ്ഞിനെയും പിതാവിനെയും കരയിൽ എത്തിച്ചത്. 

സിറിലും കുഞ്ഞും. തോമസുകുട്ടി രാജുവിന്റെ അവസരോചിതമായ ഇടപെടലാണു സിറിളിനെയും മകൾ ലിനക്‌സിനെയും രക്ഷിച്ചത്.

തോമസുകുട്ടി   സി.പി.എം. മുൻ ഏരിയ കമ്മറ്റി  അംഗം എൻ എസ് രാജുവിന്റെ മകനാണ്.

Advertisment