വീടില്ലാതെ വിഷമിച്ചിരുന്ന കുടുംബങ്ങള്‍ക്ക് താങ്ങായി കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ വൈദീകരും ഇടവക സമൂഹവും

കടുത്തുരുത്തി: വീടില്ലാതെ വിഷമിച്ചിരുന്ന കുടുംബങ്ങള്‍ക്ക് താങ്ങായി കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ വൈദീകരും ഇടവക സമൂഹവും

New Update
venchirippu

കടുത്തുരുത്തി: കടുത്തുരുത്തി: വീടില്ലാതെ വിഷമിച്ചിരുന്ന കുടുംബങ്ങള്‍ക്ക് താങ്ങായി കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ വൈദീകരും ഇടവക സമൂഹവും. സ്വന്തമായി ഭവനമില്ലാതിരുന്ന ഇടവകാംഗങ്ങളായ ആറ് കുടുംബങ്ങള്‍ക്ക് വികാരിയുടെയും ഇടവകയുടെയും കാരൂണ്യ തണലില്‍ കിടപ്പാടമായി. നിര്‍മാണം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ വെഞ്ചരിപ്പ് ബിഷപ്പ് മാര്‍.ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.

Advertisment

മാര്‍.ജോസഫ് കല്ലറങ്ങാട്ടിന്റെ ഹോം പാലാ പദ്ധതിയുടെ ഭാഗമായാണ് വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേലിന്റെ നേതൃത്വത്തില്‍ ആറ് കുടുംബങ്ങള്‍ക്ക് ഭവനങ്ങളൊരുക്കിയത്. കഴിഞ്ഞവര്‍ഷവും ഹോം പാലാ പദ്ധതിയുടെ ഭാഗമായി അഞ്ച് വീടുകള്‍ പൂര്‍ത്തിയാക്കി കൈമാറിയിരുന്നു.

ഇതു കൂടാതെ വാസയോഗ്യമല്ലാത്ത നിരവധി വീടുകള്‍ അറ്റകുറ്റപണികള്‍ നടത്തി വാസയോഗ്യമാക്കാനും ഇടവകയ്ക്കു കഴിഞ്ഞു. ഇടവകാംഗങ്ങളില്‍ നിന്നും സമാഹരിച്ച സഹായത്തിന് പുറമെ കടുത്തുരുത്തി പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലും ഇടവകയുടെ ഭവനനിര്‍മാണ പദ്ധതിക്കായി സഹായങ്ങള്‍ ലഭ്യമാക്കി.

വികാരിയുടെ നേതൃത്വത്തില്‍ സഹവികാരി ഫാ.മാത്യു തയ്യില്‍, കൈക്കാരന്മാരായ ജോസ് ജെയിംസ് നിലപ്പനകൊല്ലിയില്‍, സോണി ആദപ്പള്ളില്‍, ജോര്‍ജ് ജോസഫ് പാട്ടത്തികുളങ്ങര, ഭവനനിര്‍മാണകമ്മിറ്റിയിലെ ജോര്‍ജ് പുളിക്കീല്‍ (കണ്‍വീനര്‍), ജോര്‍ജ് നിരവത്ത്, ജോസഫ് ചീരക്കുഴി എന്നിവരാണ് ഭവന നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്. ഏല്ലാ ഭവനങ്ങളിലും വികാരിക്കും സഹവികാരിക്കുമൊപ്പം ബിഷപ്പ് നേരിട്ടെത്തിയാണ് വെഞ്ചരിപ്പ് നിര്‍വഹിച്ചത്.