കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളി  പുതുതായി നിര്‍മിച്ച മരിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെയും ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും വെഞ്ചരിപ്പും ഉദ്ഘാടനവും  രൂപതാധ്യക്ഷന്‍  ബിഷപ്പ് മാര്‍. ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും

താഴത്തുപള്ളിയുടെ പഴയപള്ളിക്ക് സമീപമായിട്ടാണ് ജില്ലയിലെ തന്നെ ഏറ്റവും വലുതും അത്യാധൂനിക സൗകര്യങ്ങളുള്ളതുമായ കണ്‍വെന്‍ഷന്‍ സെന്റര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

New Update
0

കോട്ടയം: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളി  പുതുതായി നിര്‍മിച്ച മരിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെയും ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും വെഞ്ചരിപ്പും ഉദ്ഘാടനവും ചൊവ്വാഴ്ച്ച വൈകുന്നേരം നാലിന് പാലാ രൂപതാധ്യക്ഷന്‍  ബിഷപ്പ് മാര്‍. ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. 

Advertisment

താഴത്തുപള്ളിയുടെ പഴയപള്ളിക്ക് സമീപമായിട്ടാണ് ജില്ലയിലെ തന്നെ ഏറ്റവും വലുതും അത്യാധൂനിക സൗകര്യങ്ങളുള്ളതുമായ കണ്‍വെന്‍ഷന്‍ സെന്റര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. 

ആയിരത്തിലധികം പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന സൗകര്യങ്ങള്‍ ഇവിടെയൊരുക്കിയിട്ടുണ്ട്.

 ഹാളിലെവിടെയിരുന്നാലും കാണാനാവുന്ന വലിയ സ്റ്റേജ്, ഇരുവശങ്ങളിലും ഗ്രീന്‍ റൂമുകള്‍, സെന്‍ട്രലൈസഡ് എ സി, ഭക്ഷണം ഒരുക്കി വയ്ക്കുന്നതിനും സേര്‍വ് ചെയ്യുന്നതിനുമുള്ള മികച്ച സൗകര്യങ്ങള്‍, ബാത്ത് റൂം സൗകര്യങ്ങള്‍, പുതുതായി നിര്‍മിച്ചതുള്‍പെടെ 500 ഓളം വാഹനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാവുന്ന വിശാലമായ സ്ഥല സൗകര്യങ്ങള്‍ എന്നിങ്ങനെ എല്ലാവിധ ക്രമീകരണങ്ങളും ഇതോടുനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്.

 വെഞ്ചരിപ്പ് കര്‍മത്തിലും തുടര്‍ന്ന് നടക്കുന്ന സൗഹൃദ കൂട്ടായ്മയിലേക്കും ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ അറിയിച്ചു. 

കോട്ടയം-എറണാകുളം റോഡിനഭിമുഖമായി ഷോപ്പിംഗ് കോപ്ലംക്‌സും കടുത്തുരുത്തി ബൈപ്പാസ് റോഡിനഭിമുഖമായി കണ്‍വെന്‍ഷന്‍ സെന്ററും സ്ഥിതി ചെയ്യുന്നു.

പല ഭാഗങ്ങളില്‍ നിന്നും ഇങ്ങോട്ടേക്ക് എത്തതക്ക വിധത്തിലുള്ള റോഡ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 

ചൊവ്വാഴ്ച്ച വൈകുന്നേരം നാലിന് നടക്കുന്ന വെഞ്ചരിപ്പിനെ തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. 

എംപിമാരായ ഫ്രാന്‍സീസ് ജോര്‍ജ്, ജോസ് കെ.മാണി, മോന്‍സ് ജോസഫ് എംഎല്‍എ, ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 

ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, സമുദായ പ്രതിനിധികള്‍, ഇടവകാംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങീ നൂറുകണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുക്കും.

Advertisment