കളത്തൂർ ഖാദി ഉത്പാദന കേന്ദ്രത്തിന് പുതിയ നെയ്ത്ത് ഉപകരണങ്ങൾ വിതരണം ചെയ്തു

വിലയിലും മേന്മയിലും ഖാദി വസ്ത്രങ്ങൾ വിപണിയിലെ താരമായി മാറുമ്പോൾ അനേകം കുടുംബങ്ങൾക്ക് ഉപജീവന മാർഗമായി പ്രവർത്തിക്കുന്ന കളത്തൂർ ഖാദി ഉല്പാദനകേന്ദ്രത്തിന്‌ കൈത്താങ്ങാവുകയാണ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്.

New Update
2

കാണക്കാരി  : 1966 ൽ സ്‌ഥാപിതമായ കളത്തൂർ  ഖാദി ഉൽപ്പന്ന നിർമ്മാണ യൂണിറ്റിൽ മുപ്പതോളം സ്ത്രീ തൊഴിലാളികൾ നിലവിൽ ജോലി ചെയ്യുന്നുണ്ട് . 

Advertisment

ഒരു ചർക്കയുടെ ആയുസ്സ്  10 വർഷമാണ്. തേയ്‌മാനം സംഭവിച്ചാൽ ഉൽപ്പാദന ക്ഷമത കുറയുന്നതിനോടൊപ്പം തൊഴിലാളികളുടെ ശാരീരികാധ്വാനം കൂട്ടുകയും ചെയ്യും . ഉൽപ്പാദനകേന്ദ്രത്തിലെ കാലപ്പഴക്കം ചെന്ന ചർക്കകളും തറികളും  കളത്തൂർ ഖാദി തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരുന്നു. 

3

വിലയിലും മേന്മയിലും ഖാദി വസ്ത്രങ്ങൾ വിപണിയിലെ താരമായി മാറുമ്പോൾ 
അനേകം കുടുംബങ്ങൾക്ക് ഉപജീവന മാർഗമായി പ്രവർത്തിക്കുന്ന 
കളത്തൂർ ഖാദി ഉല്പാദനകേന്ദ്രത്തിന്‌ കൈത്താങ്ങാവുകയാണ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്.

പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും തൊഴിലാളികളുടെ ജോലിഭാരം കുറച്ച് ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും പുതിയ നെയ്ത്ത് ഉപകരണങ്ങൾ സ്‌ഥാപിക്കുന്നതിലൂടെ സാധ്യമാകും.

4

സംസ്ഥാന വികേന്ദ്രീകൃത ആസൂത്രണ സമിതിയുടെ പ്രത്യേക അനുമതി നേടിയാണ് ചർക്ക, തറി,വൈൻഡിംഗ് മെഷീൻ എന്നിവ കൈമാറിയത്.

ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025 -26 വനിതാ ഘടക പദ്ധതിയിലുൾപ്പെടുത്തി 
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യന്റെയും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിൻസി മാത്യുവിന്റെയും നിർദ്ദേശപ്രകാരമാണ് കാണക്കാരി ഡിവിഷനിലെ കളത്തൂർ ഖാദി ഉത്പാദന കേന്ദ്രത്തിന്  ഒൻപത് ലക്ഷം അനുവദിച്ചത്. 

ചർക്കകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിതരണോദ്ഘാടനം കളത്തൂർ ഖാദി ഉൽപാദന കേന്ദ്രത്തിൽവച്ച് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജു ജോൺ ചിറ്റേത്ത് നിർവ്വഹിച്ചു .

5

ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ഡോ.സിന്ധുമോൾ ജേക്കബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 

 ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കൊച്ചുറാണി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിൻസി മാത്യു, പി.എൻ. രാമചന്ദ്രൻ, ജോൺസൺ പുളിക്കീൽ, സ്മ‌ിത അലക്സ്, ജീന സിറിയക്ക്, ഗ്രാമ പഞ്ചായത്ത് അംഗം ബിൻ സി സിറിയക്, കേരള ഖാദി ഡയറക്ടർ കെ.വി.രാജേഷ്, ഖാദി ഡെപ്യൂട്ടി ഡയറക്ടർ എം.വി. മനോജ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ, 
ഖാദി ബോർഡ് അംഗങ്ങളായ കെ.ചന്ദ്രശേഖരൻ, സാജൻ തൊടുകയിൽ,
വ്യവസായ ഓഫീസർ മായാ ഗോപാൽ ഖാദി ജില്ലാ പ്രോജക്ട് ഓഫീസർ ജെസ്സി ജോൺ എന്നിവർ പ്രസംഗിച്ചു.

 ഖാദി ഗ്രാമ വ്യവസായ ബോർഡംഗം കെ.എസ്.രമേഷ് ബാബു ചർക്കകളും അനുബന്ധ ഉപകരണങ്ങളും നെയ്ത്ത് കേന്ദ്രത്തിന് വേണ്ടി ഏറ്റുവാങ്ങി.

Advertisment