കല്ലറയിലെ പൊലീസ് സ്‌റ്റേഷൻ നിർമാണം പൂർത്തിയായി

കുറവിലങ്ങാട് ചേർത്തല മിനി ഹൈവേക്ക് അരികിൽ ചന്തപ്പറമ്പിൽ 3750 ചതുരശ്ര അടിയിൽ മൂന്നുനിലകളിലായിട്ടാണ് പുതിയ പോലീസ് സ്‌റ്റേഷൻ

New Update
kallara

നിർമാണം പൂർത്തിയായ കല്ലറയിലെ പുതിയ പോലീസ് സ്‌റ്റേഷൻ.

കോട്ടയം:കല്ലറ ഗ്രാമപഞ്ചായത്തിലെ പൊലീസ് സ്റ്റേഷന്റെ നിർമാണം പൂർത്തിയായി.

Advertisment

കുറവിലങ്ങാട്  ചേർത്തല മിനി ഹൈവേക്ക് അരികിൽ ചന്തപ്പറമ്പിൽ 3750 ചതുരശ്ര അടിയിൽ മൂന്നുനിലകളിലായിട്ടാണ് പുതിയ പോലീസ് സ്‌റ്റേഷൻ.
 
 പോലീസ് സ്‌റ്റേഷനായി 30 സെന്റ് സ്ഥലവും 2250 ചതുരശ്ര അടിയുള്ള രണ്ടുനിലകെട്ടിടവും കല്ലറ ഗ്രാമപഞ്ചായത്ത് ആഭ്യന്തരവകുപ്പിന് വിട്ടുനൽകിയിരുന്നു. 

കല്ലറ ഗ്രാമപഞ്ചായത്തിന്റെ 2019-2020 പ്ലാൻഫണ്ടിൽ നിന്നുള്ള 33.66 ലക്ഷം വിനിയോഗിച്ചാണ് രണ്ടുനിലകെട്ടിടം നിർമിച്ചത്. 

ഒരു നിലയും പോർച്ച് അടക്കമുള്ള സൗകര്യങ്ങളുമായി 1500 അടി കൂട്ടിച്ചേർത്ത് വിപുലമായ സൗകര്യങ്ങൾ കൂടി പിന്നീട് ഒരുക്കി.

 സ്റ്റേഷൻ ഹൗസ് ഓഫിസർ, സബ് ഇൻസ്‌പെക്ടർ എന്നിവരുടെ മുറികൾ, ഓഫിസ് മുറികൾ, വിശ്രമ മുറി, ലോക്കപ്പ്, തൊണ്ടി മുതൽ സൂക്ഷിക്കുന്നതിനുളള മുറി, ശുചിമുറികൾ എന്നിവയടക്കമുള്ള ക്രമീകരണങ്ങൾ സജ്ജമാക്കി. 

കെട്ടിടം വിപുലീകരിക്കുന്നതിനും സ്‌റ്റേഷനിലെ സൗകര്യങ്ങൾ ഒരുക്കുന്നതിനും സി.കെ. ആശ എം.എൽ.എയുടെ പ്രാദേശികവികസന ഫണ്ടിൽ നിന്ന് 36.50 ലക്ഷം രൂപയാണ് അനുവദിച്ചത്.

 വൈക്കം, കടുത്തുരുത്തി പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ സ്‌റ്റേഷൻ നിലവിൽ വരുന്നത്. പേര് കല്ലറ പോലീസ് സ്‌റ്റേഷൻ എന്നാക്കുന്നതിനും അതിർത്തി നിർണയത്തിനുമായി ഗസറ്റ് വിജ്ഞാപന നടപടികളും പൂർത്തിയാകേണ്ടതുണ്ട്.

Advertisment