കല്ലറയിൽ വികസനസദസ് നടത്തി

കളിക്കളം,പൊതുശ്മശാനം, വയോജന സൗഹൃദ പദ്ധതികൾ, കാർഷിക മേഖലയുടെ സമഗ്രവികസനം എന്നിവ  നടപ്പിലാക്കണമെന്ന് ചർച്ചയിൽ നിർദേശം വന്നു.

New Update
kallara

കല്ലറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വികസനസദസ് സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: കല്ലറ ഗ്രാമപഞ്ചായത്തിലെ വികസന സദസ് സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

Advertisment

കല്ലറ- തലയാഴം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന വാക്കേത്തറ -കപ്പിക്കാട് റോഡ് നിർമാണം ഉടൻ ആരംഭിക്കുമെന്നും  ഇതോടെ മുണ്ടാർ, കല്ലറ നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാവുമെന്നും എം.എൽ.എ. പറഞ്ഞു.

ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പളളി മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ സി. മഹേഷും ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ സെക്രട്ടറി കെ.പി. യശോധരനും അവതരിപ്പിച്ചു.

കളിക്കളം,പൊതുശ്മശാനം, വയോജന സൗഹൃദ പദ്ധതികൾ, കാർഷിക മേഖലയുടെ സമഗ്രവികസനം എന്നിവ  നടപ്പിലാക്കണമെന്ന് ചർച്ചയിൽ നിർദേശം വന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി മനോജ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്തംഗം പി.വി. സുനിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.കെ. ശശികുമാർ, മിനി ജോസ്, ജോയി കോട്ടായിൽ, ലീല ബേബി, ഷൈനി ബൈജു, അമ്പിളി ബിനീഷ്, ജോയി കല്പകശ്ശേരി, ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതി വൈസ് ചെയർമാൻ കെ.പി. സുഗുണൻ, സി.ഡി.എസ്. ചെയർപേഴ്സൺ നിഷ ദിലീപ്,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Advertisment