Advertisment

കനൽ ഫെസ്റ്റ് 2023-24: ജില്ലാതല മത്സരം സംഘടിപ്പിച്ചു

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ലിംഗ വിവേചനം എന്നിവയ്‌ക്കെതിരേയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ കനൽ ബോധവത്ക്കരണ പരിപാടി സംഘടിച്ചത്.

New Update
kanal fest

കോട്ടയം: ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ കനൽ ഫെസ്റ്റ് 2023 -24 ന്റെ ഭാഗമായി ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചു. കോട്ടയം കളക്ട്രേറ്റ് തൂലിക ഹാളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ 15 കോളേജുകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. ഡിബേറ്റ്, സ്‌കിറ്റ്, റോൾ പ്‌ളേ, ഫിലിം മേക്കിങ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.

Advertisment

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ലിംഗ വിവേചനം എന്നിവയ്‌ക്കെതിരേയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ കനൽ ബോധവത്ക്കരണ പരിപാടി സംഘടിച്ചത്.

സ്ത്രീശാക്തീകരണ കേന്ദ്രം ജില്ലാ കോഡിനേറ്റർ പ്രിൻസി സൂസൻ വർഗീസ്, ജില്ലാ വനിതാ സംരക്ഷണ ഓഫീസർ വി.എം സുനിത മോൾ, ജില്ലാ വനിതാ ശിശു വികസന ഓഫീസ് സീനിയർ സൂപ്രണ്ട് ത്രേസ്യാമ്മ ജോൺ എന്നിവർ  പങ്കെടുത്തു.

ഡിബേറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം പാലാ സെന്റ്് തോമസ് കോളേജും രണ്ടാം സ്ഥാനം മാന്നാനം കെ.ഇ കോളേജും മൂന്നാം സ്ഥാനം  കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജും സ്വന്തമാക്കി.

സ്‌കിറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം അരുവിത്തുറ സെന്റ്് ജോർജ്ജ് കോളജും രണ്ടാം സ്ഥാനം ചേർപ്പുങ്കൽ ബി.വി.എം കോളേജും മൂന്നാം സ്ഥാനം പള്ളം ബിഷപ്പ് സ്പീച്ചിലി അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജ് പള്ളവും സ്വന്തമാക്കി. മാന്നാനം കെ.ഇ കോളേജിലെ ലിഡിയ ബിജു ബെസ്റ്റ് ഡിബേറ്ററും പള്ളം ബിഷപ്പ് സ്പീച്ചിലി അഡ്വാൻസ്ഡ് സ്റ്റഡീസിലെ സിയോന ബെസ്റ്റ് ആക്ടറുമായി.

Advertisment