കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ കോൺഗ്രസിലെ സുനി പത്യാല പ്രസിഡന്റായി. പാറത്തോട്ടിൽ അന്നമ്മ ജോസഫ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ പി.എ ഷമീറും പ്രസിഡന്റായി തെരഞ്ഞെടുത്തു

വൈസ് പ്രസിഡന്റ് സ്ഥാനം എട്ടാം വാര്‍ഡില്‍ നിന്ന് വിജയിച്ച അഡ്വ. സുനില്‍ തേനമ്മാക്കലിനെ വൈസ് പ്രസിഡൻായി തെരഞ്ഞെടുത്തു.

New Update
annamma-joseph-pa-shameer-suni-pathyala-2025-12-27-18-02-36

 കാഞ്ഞിരപ്പള്ളി: പ്രസിഡന്റ് സ്ഥാനം വനിതാ സംവരണം ആയ കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍, കോണ്‍ഗ്രസ്സിലെ സുനി പത്യാല പ്രസിഡന്റായി.

Advertisment

പഞ്ചായത്തിലെ 6 -ാം വാര്‍ഡില്‍ (ആനിത്തോട്ടം - ടൗണ്‍ വാര്‍ഡ്) നിന്നും വിജയിച്ചാണ് സുനി പത്യാല മെമ്പര്‍ ആയത്. രണ്ട് വര്‍ഷക്കാലത്തേക്ക് ആകും സുനിക്ക് പ്രസിഡന്റ് സ്ഥാനം.

വൈസ് പ്രസിഡന്റ് സ്ഥാനം എട്ടാം വാര്‍ഡില്‍ നിന്ന് വിജയിച്ച അഡ്വ. സുനില്‍ തേനമ്മാക്കലിനെ വൈസ് പ്രസിഡൻായി തെരഞ്ഞെടുത്തു.  കോരുത്തോട്ടില്‍ വി.എന്‍ പീതാംബരന്‍ പഞ്ചായത്ത് പ്രസിഡന്റ്.

പാറത്തോട്ടില്‍ അന്നമ്മ ജോസഫ് പ്രസിഡന്റും ഡയസ് മാത്യു കോക്കാട്ട് വൈസ് പ്രസിഡന്റും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയായ അഡ്വ.പി എ ഷമീറിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.

പതിനാറ് ഡിവിഷനുകളുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ 13 അംഗങ്ങളുടെ വ്യക്തമായ പിന്തുണ യു ഡി എഫിനുണ്ട്.

കാഞ്ഞിരപ്പള്ളി ഡിവിഷനില്‍ നിന്ന് വിജയിച്ച അഡ്വ.പി എ ഷമീറിനെയാണ് യു ഡി എഫും കോണ്‍ഗ്രസും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ടേം വ്യവസ്ഥയുണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.

Advertisment