കൊടുവന്താനത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് മൃത്തിനെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്

New Update
1001564547

കാഞ്ഞിരപ്പള്ളി: കൊടുവന്താനത്ത് യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

Advertisment

കൊടുവന്താനം വേലംകുഴിയിൽ മൃത്തിൻ ജയദേവ് (32) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് മൃത്തിനെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

 വീട്ടുകാർ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്നു പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Advertisment