പെരുവ : പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുന്നതിനായി മുളക്കുളം ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ ഹരിത വിദ്യാലയം പദവി കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിറിന് ലഭിച്ചു
ശുചിത്വ മാലിന്യ സംസ്കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന വിദ്യാലയങ്ങൾക്ക് ഹരിത കേരളമിഷൻ നൽകുന്ന ഹരിത വിദ്യാലയം പദവിയാണ് ശ്രീ സരസ്വതി വിദ്യാമന്ദിറിന് ലഭിച്ചത്.
മുളക്കുളം ഗ്രാമപഞ്ചായത്തിൽ വച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻറ് റ്റി കെ വാസുദേവൻ നായരിൽ നിന്ന് പരിസ്ഥിതി ക്ലബ് കോഡിനേറ്റർ കെ. ശ്രീന സർട്ടിഫിക്കറ്റ് സ്വീകരിച്ചു.