/sathyam/media/media_files/ut1lmT5v2Qiupl3oqMos.jpg)
പാലാ: കർഷകർക്ക് അനുകൂലമായ കാർഷിക നിയമ ഭേദഗതികൾക്ക് നേതൃത്വം നൽകിയ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന യുഡിഎഫ് നിലപാടിൽ കർഷക യൂണിയൻ (എം) പാലാ നിയോജകമണ്ഡലം പ്രതിഷേധം രേഖപ്പെടുത്തി.
കാർഷിക നിയമ ഭേദഗതി, വന്യജീവിസംരക്ഷണ ഭേദഗതിബിൽ, റബർവില സ്ഥിരതാഫണ്ട് ഉയർത്തൽ തുടങ്ങിയ വിഷയങ്ങളിൽ കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച കേരള കോൺഗ്രസ് എം ചെയർമാനെതിരെ യുഡിഎഫ് നടത്തുന്ന നീക്കങ്ങൾ പ്രതിഷേധാർഹം ആണെന്നും യോഗം വിലയിരുത്തി.
കേരളത്തിന് അവകാശപ്പെട്ട കേന്ദ്രവിഹിതം നേടിയെടുക്കുവാനുള്ള പ്രക്ഷോഭങ്ങളിൽ പങ്കാളികളാകാതെ കേന്ദ്ര ഗവൺമെന്റിന് അനുകൂല നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് നയത്തിനെതിരെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള ജനത തിരിച്ചടി നൽകുമെന്നും യോഗം അഭിപ്രായപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുമ്പള്ളിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി കെ പി ജോസഫ് നിയോജകമണ്ഡലം സെക്രട്ടറിമാരായ കെ ഭാസ്കരൻ നായർ, ടോമി തകിടിയേൽ, ഭാരവാഹികളായ തോമസ് നീലിയറ, പ്രദീപ് ജോർജ് ബന്നി കോതമ്പനാനി, ഷാജി കൊല്ലിത്തടം, അബു മാത്യു, ബോബി മാറാമറ്റം, പി വി ചാക്കോ, ജോണി വടക്കേമുളഞ്ഞനാൽ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us