New Update
/sathyam/media/media_files/2025/08/06/e09b4f34-d1e1-4086-b960-f5bf3ac3dc7e-2025-08-06-18-59-18.jpg)
കരൂർ: കേരള കർഷക ക്ഷേമനിധിയിൽ അംഗമാകുന്നതിനുള്ള പ്രായപരിധി 55വയസ്സ് ആയി വെട്ടിക്കുറച്ചതിൽ കേരള കർഷക യൂണിയൻ എം കരൂർ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.
Advertisment
പ്രായപരിധി 18-65ആയി തന്നെ നിലനിർത്തണമെന്നും ഇപ്പോൾ നൽകിവരുന്ന കർഷക ക്ഷേമനിധി പെൻഷൻ വർദ്ധിപ്പിച്ച് പതിനായിരം രുപയക്കണമെന്നും യോഗം അവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ഷാജി കൊല്ലിത്തടം അധ്യ ക്ഷത വഹിച്ചു കർഷക യൂണിയൻ സംസ്‌ഥാന ട്രഷറർ ജോയി നടയിൽ, പാലാ നിയോജക മണ്ഡലം പ്രസിഡന്റ് അപ്പച്ചൻ നെടുംമ്പിള്ളിൽ, കെ ഭാസ്കരൻ നായർ,
സാബു കരിന്തയിൽ, രാജൻ കൊട്ടാരത്തിൽ, ടി. എം ടോമി, ജോസഫ് തോമസ്, ഗോപാലകൃഷ്ണൻ പോർകുന്നേൽ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us