കർഷകക്ഷേമത്തിന് ഉതകും വിധം കാർഷിക നയങ്ങളിൽ ഭേദഗതി വരുത്തിയ കേരള സർക്കാരിനെ കർഷക യൂണിയൻ എം പാലാ നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു

ഗവൺമെന്റിന്റെ ഈ നടപടി വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിന് അനുകൂലമായ വിധിയെഴുത്ത് നടത്തുന്നതിന് കാരണമാകും എന്നും യോഗം വിലയിരുത്തി.

New Update
kerala congress m

പാലാ: കർഷകക്ഷേമത്തിനു ഉതകും വിധം കാർഷിക നയങ്ങളിൽ ഭേദഗതി വരുത്തിയ കേരള സർക്കാരിനെ കർഷക യൂണിയൻ എം പാലാ നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു. 

Advertisment

ഗവൺമെന്റിന്റെ ഈ നടപടി വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിന് അനുകൂലമായ വിധിയെഴുത്ത് നടത്തുന്നതിന് കാരണമാകും എന്നും യോഗം വിലയിരുത്തി.

കർഷക യൂണിയൻ എം പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുമ്പള്ളിലിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗം കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ്‌ ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം ഭാരവാഹികളായ കെ ഭാസ്കരൻ നായർ, ടോമി മാത്യു തകിടിയേൽ, ഔസേപ്പച്ചൻ കോക്കാട്, പ്രദീപ് ഔസേപ്പറമ്പിൽ,ഷാജി കൊല്ലിത്തടം, ജോർജുകുട്ടി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.

മലയോരമേഖലകളിലും കേരള കോൺഗ്രസിന്റെ മികച്ച വിജയത്തിന് പുതിയ നിയമഭേദഗതികൾ കാരണമാകുമെന്നും യോഗം കണ്ടെത്തി.

Advertisment