New Update
/sathyam/media/media_files/2025/09/21/saneesh-2025-09-21-19-05-06.jpg)
കറുകച്ചാൽ : കറുകച്ചാൽ എൻ.എസ്.എസ് ജങ്ഷനിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. കറുകച്ചാൽ ഊന്നുകല്ല് താന്നിക്കുന്നേൽ സനീഷ് മോഹനൻ ( 34) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30 നാണ് അപകടമുണ്ടായത്.ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ചങ്ങനാശ്ശേരി ചെത്തിപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ 11.30 യോടെ മരണം സംഭവിക്കുകയായിരുന്നു.
Advertisment
സനീഷിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സുഹൃത്തുക്കളായ ബിശാന്ത്, മനു എന്നിവർ ചികിത്സയിലാണ്. ശോഭനയാണ് സനീഷിന്റെ മാതാവ്. സിപിഎം ഊന്നുകല്ല് ബ്രാഞ്ച് അംഗവും, ഡിവൈഎഫ്ഐ ഊന്നുകല്ല് യൂണിറ്റ് പ്രസിഡന്റുമാണ് സനീഷ്.