കേരളാകോൺഗ്രസ് (എം) കാരുണ്യഭവനത്തിന്റെ താക്കോൽദാനം 2025 നബംവർ 2 ന്

ആയിരത്തോളം സ്‌ക്വയർഫീറ്റിൽ നിർമ്മിച്ച വീടിന് 12 ലക്ഷത്തോളം രൂപയോളം ചെലവായി. മൂന്ന് ബെഡ് റൂമുകളും, ലിവിംഗ് - ഡൈനിംഗ് റൂമുകളും ഉൾപ്പെടുന്നതാണ് കാരുണ്യഭവനം

New Update
mani-m

കാഞ്ഞിരപ്പള്ളി :  കേരളാകോൺഗ്രസ് (എം) നേതാവായിരുന്ന അന്തരിച്ച വിഴിക്കിത്തോട് ജയകുമാറിന് കെ.എം.മാണി പൊളിറ്റിക്കൽ സ്റ്റഡി സെന്റർ  നിർമ്മിച്ചുനല്‌കുന്ന കാരുണ്യഭവനത്തിന്റെ താക്കോൽദാനം 2025 നബംവർ 2 ഞായർ രാവിലെ 11 മണിക്ക് വിഴിക്കിത്തോട്ടിൽ നടക്കും . 

Advertisment

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി. താക്കോൽ കൈമാറുകയും കെ.എം.മാണി സ്റ്റഡി സെന്റർ ഉദ്‌ഘാടനം   നിർവ്വഹിക്കുകയും ചെയ്യും. 

jose k mani

ജലവിഭവവ കുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് പ്രൊ.ലോപ്പസ് മാത്യു , പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജുകുട്ടി അഗസ്‌തി, നിയോജകമണ്ഡലം പ്രസിഡന്റുമാരായ എ.എം. മാത്യു ആനിത്തോട്ടം, അഡ്വ. സാജൻ കുന്നത്ത്, മണ്ഡലം പ്രസിഡൻ്റ് ഷാജൻ മണ്ണംപ്ലാക്കൽ, സ്റ്റഡി സെൻ്റർ ചെയർമാൻ സാജൻ തൊടുക, കൺവീനർ ഷാജി പാമ്പൂരി, ത്രിതല പഞ്ചായത്തംഗങ്ങളായ ജെസ്സി ഷാജൻ, ജോളി മടുക്കക്കുഴി, റിജോ വാളാന്തറ, യൂത്ത്ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡൻ്റ് രാഹുൽ ബി. പിള്ള, മനോജ് ജോസഫ്, ശ്രീകാന്ത് എസ്.ബാബു, തുടങ്ങിയ പാർട്ടി നേതാക്കൾ പങ്കെടുക്കും.

ഭവനനിർമ്മാണം നടന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി സെപ്റ്റംബർ 26 നാണ് ജയകുമാർ മരണപ്പെട്ടത്.

മൃതസംസ്ക്കാര ശുശ്രൂഷയിൽ പങ്കെടുക്കാനെത്തിയ പാർട്ടി നേതാക്കൾ മുൻ നിശ്ചയിച്ചതുപോലെതന്നെ നവംബർ 2 ന് ഗൃഹപ്രവേശം നടത്തുമെന്ന് ഉറപ്പ് നല്‌കിയിരുന്നു.

 മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് കുറെ ദിവസങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നുവെങ്കിലും രാത്രിയും പകലുമായി നടത്തിയ കുഠിന പ്രയത്നത്തിലൂടെ നിർമാണം പൂർത്തീകരിച്ചു.

ആയിരത്തോളം സ്‌ക്വയർഫീറ്റിൽ നിർമ്മിച്ച വീടിന് 12 ലക്ഷത്തോളം രൂപയോളം ചെലവായി. മൂന്ന് ബെഡ് റൂമുകളും, ലിവിംഗ് - ഡൈനിംഗ് റൂമുകളും ഉൾപ്പെടുന്നതാണ് കാരുണ്യഭവനം.

k.m-mani

മികച്ച ഭരണാധികാരിയും കാരുണ്യത്തിന്റെ  ഉദാത്തമാതൃകയുമായിരുന്ന കെ.എം. മാണിയുടെ രാഷ്ട്രീയപൊതുപ്രവർത്തനജീവിതം നിലവിലുള്ളതും വരാനിരിക്കുന്നതുമായ തലമുറയ്ക്ക് വെളിവാക്കികൊടുക്കുന്നതിന് കോട്ടയം ജില്ലയിലെ കേരള കോൺഗ്രസ് നേതാക്കളുടെ  നേതൃത്വത്തിൽ  രൂപീകരിച്ചതാണ് കെ.എം.മാണി സ്റ്റഡി സെന്റർ  എന്ന ചാരിറ്റബിൾ സൊസൈറ്റി. 

ഈ കെ.എം.മാണി സ്റ്റഡി സെൻ്ററിനോടനുബന്ധിച്ച് കെ.എം. മാണിയുടെ ജീവിതചരിത്രം പൊതു ജനങ്ങൾക്ക് പഠിക്കുവാൻ അവസരം സൃഷ്ടിക്കുകയും കെ.എം മാണിയുടെ കാരുണ്യപ്രവർത്തനങ്ങൾ മാതൃകയാക്കി സേവനപ്രവർത്തനങ്ങൾ നടത്തുവാനും കെ.എം.മാണി സ്റ്റഡി സെന്റർ  ഉദ്ദേശിക്കുന്നുണ്ട്.

പത്രസമ്മേളനത്തിൽ സ്റ്റഡി സെന്റർ  ചെയർമാൻ സാജൻ തൊടുക, കൺവീനർ ഷാജി പാമ്പൂരി, പബ്ലിസിറ്റി കൺവീനർ അഡ്വ. സാജൻ കുന്നത്ത്, മനോജ് ജോസഫ് എന്നിവർ പങ്കെടുത്തു.

Advertisment