"കരുതൽ" സിനിമയുടെ പ്രൊമോഷൻ പരിപാടിയോടനുബന്ധിച്ച് കോട്ടയം ബിസിഎം കോളേജിലെ സ്കില്‍ വീക്ക് നെയിം പ്രകാശനം സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് നിർവ്വഹിച്ചു

New Update
karuthal movie   promo

കോട്ടയം: കോട്ടയം ബിസിഎം കോളേജിൽ വെച്ച് നടന്ന "കരുതൽ" സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ കോളേജിലെ കുട്ടികളുടെ സ്കില്‍ വീക്ക് നെയിം റിവീലിംഗ്" ഉദ്ഘാടനം കരുതൽ സിനിമയുടെ കഥാകൃത്തും സംവിധായകനുമായ ജോമി ജോസ് കൈപ്പാറേട്ട് നിർവ്വഹിച്ചു. 

Advertisment

ബിസിഎം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ "കരുതൽ" സിനിമയുടെ കാസ്റ്റ് & ക്രൂ പങ്കെടുത്തു. 

നായകൻ പ്രശാന്ത് മുരളി, നായിക ഐശ്വര്യ നന്ദൻ, ഛായാഗ്രഹകനും തിരക്കഥാകൃത്തുമായ സാബു ജെയിംസ്, സ്റ്റീഫൻ ചെട്ടിക്കൻ, ബൈലോൺ എബ്രഹാം, ഗായിക ബിന്ദുജ പിബി, ട്വിങ്കിള് സൂര്യ, രസ്മി തോമസ്, സരിത തോമസ്, ഷെറിൻ സാം,ധിയാന റഹിം, മനു ഭഗവത്, റാപ്പ് ഗായകൻ സ്മിസ് , ബിസിഎം കോളേജ് വൈസ് പ്രിൻസിപ്പൽ അന്നു അനീഷ്, നീത വര്ഗീസ് , കോളേജ് ചെയർപേഴ്സൺ കെസിയ കൂടാതെ ബിസിഎം കോളേജിലെ കുട്ടികളും പങ്കെടുത്തു.

karuthal movie promo-2

ഗായകരായ ബിന്ദുജ, സ്മിസ് കൂടാതെ ട്വിങ്കിള് സൂര്യയുടെ പെർഫോമൻസ് എന്നിവ പരിപാടിയുടെ മാറ്റുകൂട്ടി. "കരുതൽ" ടീമിന്റെ സ്നേഹോപഹാരം നായകൻ പ്രശാന്ത് മുരളി കോളേജ് വൈസ് പ്രിൻസിപ്പൽ അന്നു അനീഷിന് കൈമാറി.  "കരുതൽ" സിനിമ ഡിസംബർ മാസത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നതായിരിക്കും.

Advertisment