കടുത്തുരുത്തി: കാട്ടാമ്പാക്ക് എൻ എസ് എസ് ഹൈസ്ക്കൂൾ വാർഷികവും അനുമോദന സമ്മേളനവും എൻ എസ് എസ് വൈക്കം താലൂക്ക് യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു.
1942-ൽ ആരംഭിച്ച ഞീഴൂർ പഞ്ചായത്തിലെ ആദ്യകാല വിദ്യാലയങ്ങളിൽ പ്രധാനമാണ് കാട്ടാമ്പാക്ക് എൻ എസ് എസ് സ്ക്കൂൾ. പി ടി എ പ്രസിഡൻ്റ് പി കെ സുനിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം ബോബൻ മഞ്ഞളാംമല മുഖ്യപ്രഭാഷണം നടത്തി. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ സ്ക്കോളർഷിപ്പുകൾ വിതരണം ചെയ്തു. പ്രതിനിധി സഭാംഗം എൻ പത്മനാഭപിള്ള വിവിധ മത്സരങ്ങളിൽ വിജയിച്ച പ്രതിഭകൾക്കുളള സമ്മാനദാനം നടത്തി.
ഹെഡ്മിസ്ട്രസ് ശ്രീവിദ്യ, മണിയൻ നായർ, അർജുൻ കെ അജു, റിൻസി റൂജർ തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.