/sathyam/media/media_files/2025/01/28/fmLwFkaHun8vw4qzZfHJ.jpg)
കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ അധ്യക്ഷത വഹിച്ചു. ഭവന നിര്‍മാണത്തിനും ആരോഗ്യ മേഖലയ്ക്കും പ്രാദേശിക സാമ്പത്തിക വികസനത്തിനും പ്രാമുഖ്യം നല്‍കുന്ന വികസനോന്മുഖമായ പദ്ധതികളാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയിരിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. 6,79,28,000 രൂപയാണ് വിവിധ പദ്ധതികള്‍ക്കായി വകയിരുത്തിയിരിക്കുന്നത്.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷന്‍ സ്‌കറിയ വര്‍ക്കി കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയധ്യക്ഷ സെലീനാമ്മ ജോര്‍ജ്, ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷന്മാര്‍, ബ്ലോക്ക് ആസൂത്രണ സമിതിയംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us