പാലാ ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാലയും പ്രതിഭാസംഗമവും നാളെ... വൈകിട്ട് 7 ന് വനിതാ ഗായകർ മാത്രം ഉൾപ്പെട്ട കണ്ണൂർ വരാഹി ഭജൻസിൻ്റെ ഭജനയും അരങ്ങേറും

New Update
bhajan taam

പാലാ: ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ  കാര്‍ത്തിക പൊങ്കാല മഹോത്സവം നാളെ (ഡിസംബര്‍ 4) നടക്കും. 

Advertisment

രാവിലെ 8ന് മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി പൊങ്കാല അടുപ്പിലേക്ക് അഗ്‌നി പകരും. 9 ന് പൊങ്കാല തളിക്കല്‍, 

വൈകിട്ട് 6.30 ന് കാണിക്കമണ്ഡപം ജംഗ്ഷനില്‍ നിന്നും നാരങ്ങാവിളക്ക് ഘോഷയാത്ര, തുടര്‍ന്ന് കാര്‍ത്തിക ദീപം തെളിയിക്കല്‍, വിശേഷാല്‍ ദീപാരാധനയും ഭജനയുമുണ്ട്.

topers

രാത്രി 7 ന് പ്രതിഭാസംഗമം നടക്കും. എം.ജി. യൂണിവേഴ്സിറ്റി എല്‍.എല്‍.ബി. പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ നന്ദന നായര്‍, മികച്ച മാര്‍ക്കോടെ എം.ബി.ബി.എസ്. പാസായ ഡോ. ദേവിക ചന്ദ് എന്നിവരെയും വനിതാ ഗായകർ മാത്രം ഉൾപ്പെട്ട വരാഹി ഭജന്‍സ് ടീമിനെയും സമ്മേളനത്തില്‍ ആദരിക്കും. ശിവ പാർവ്വതീ ഭക്തജന സംഘമാണ് ഭജൻസ് സ്പോൺസർ ചെയ്തിട്ടുള്ളത്.

സമ്മേളനത്തിൽ ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. 7.30 മുതല്‍ കണ്ണൂര്‍ വരാഹി ഭജന്‍സിന്റെ ഭജന അരങ്ങേറും.

Advertisment