കോട്ടയം: കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മറ്റിയും സെക്രട്ടറിയേറ്റും കോട്ടയത്ത് ചേരും. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ആദ്യം സ്റ്റിയറിങ് കമ്മിറ്റിയും പിന്നാലെ സെക്രട്ടറിയേറ്റുമാണ് ചേരുക .
രാവിലെ നിയമസഭാ സമ്മേളനത്തിനെത്തിയ മന്ത്രി റോഷി അഗസ്റ്റിനോടും പാർട്ടി എംഎൽഎമാരോടും അടിയന്തരമായി കോട്ടയത്ത് എത്താൻ ചെയർമാൻ ജോസ് കെ മാണി നിർദേശം നൽകുകയായിരുന്നു . ഇതോടെ മന്ത്രി റോഷി അഗസ്റ്റിനും എംഎൽഎമാരും കോട്ടത്തേയ്ക്ക് തിരിച്ചു.
കോട്ടയത്തെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇന്ന് നിർണായക തീരുമാനം ഉണ്ടായേക്കുമെന്നാണ് അഭ്യൂഹം. അങ്ങനെ വന്നാൽ ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനമാകും കോട്ടയത്തുണ്ടാകുക.
ജോസ് കെ മാണി മുഖ്യമന്ത്രിയുമായും സിപിഎം നേതൃത്വവുമായും എൽ ഡി എഫ് കൺവീനറുമായും ഇതിനോടകം ചർച്ച നടത്തിയിട്ടുണ്ട്.