സീറ്റു വിഭജനം..കോട്ടയം ജില്ലാ പഞ്ചായത്തിൽ കേരളാ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റു നല്‍കില്ലെന്നു കോണ്‍ഗ്രസ്.മത്സരിച്ച എട്ടു സീറ്റില്‍ ആറിലും തോറ്റ കേരളാ കോണ്‍ഗ്രസില്‍ നിന്നു സീറ്റുകള്‍ തിരിച്ചെടുക്കാനും ആലോചന. ലീഗിനെയും അനുനയിപ്പിക്കും.

കേരളാ കോണ്‍ഗ്രസിന്റെ തന്നിഷ്ട പ്രകാരമുള്ള നീക്കത്തിനെതിരെ ജില്ലയിലെ നേതാക്കള്‍ കെ.പി.സി.സിക്കു നല്‍കിയതായാണ് പുറത്തു വരുന്ന വിവരം.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
kerala-congress

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റു വിഭജനത്തിൽ കേരളാ കോണ്‍ഗ്രസിനോട് നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്..

Advertisment

കഴിഞ്ഞ തവണ എട്ടു സീറ്റുകളിലാണ് കേരളാ കോണ്‍ഗ്രസ് മത്സരിച്ചത്. മത്സരിച്ച എട്ടില്‍ ആറിലും തോറ്റു. 

എന്നാല്‍, ഇക്കുറി ഒന്‍പതു സീറ്റുവേണമെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം. മുന്നണിയില്‍ കൂടിയാലോചന നടത്താതെ സ്ഥാനാര്‍ഥികളെയും കേരളാ കോണ്‍ഗ്രസ് കണ്ടെത്തി. 

ktm

ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും സ്ഥാനാര്‍ഥി മോഹികള്‍ ഡിവിഷനില്‍ സജീവമായി. ഇതു കോണ്‍ഗ്രസിനെ ചൊടിപ്പിക്കുന്നു. കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസിനുള്ളത്.

കേരളാ കോണ്‍ഗ്രസിന്റെ തന്നിഷ്ട പ്രകാരമുള്ള നീക്കത്തിനെതിരെ ജില്ലയിലെ നേതാക്കള്‍ കെ.പി.സി.സിക്കു നല്‍കിയതായാണ് പുറത്തു വരുന്ന വിവരം. നേതാക്കള്‍ മാത്രമുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. 

വഴിയേ പോകുന്നവരെയെല്ലാം പിടിച്ചു സ്ഥാനാര്‍ഥിയാക്കിയാല്‍ അവരെ വിജയിപ്പിച്ചെടുക്കേണ്ടത് കോണ്‍ഗ്രസാണ്. ഇതു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിനു കാരമാകുന്നു.

 ഫ്രാന്‍സിസ് ജോര്‍ജിനെ പാര്‍ലമെന്റ് സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ നിമയസഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും സീറ്റുകളുടെ കാര്യത്തില്‍ അഡ്ജസ്റ്റ്‌മെന്റ് കേരളാ കോണ്‍ഗ്രസ് ചെയ്യണമെന്ന നിര്‍ദേശം ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു

kerala-congress

. എന്നാല്‍, പാലം കടന്നു കഴിഞ്ഞു പാലം വലിക്കുന്ന നിലപാടാണ് കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യുന്നതെന്നു കോണ്‍ഗ്രസുകാര്‍ പറയുന്നു.

പലയിടങ്ങളിലും മത്സരിപ്പിക്കാന്‍ കഴിയുന്ന മുഖങ്ങള്‍ പോലും കേരളാ കോണ്‍ഗ്രസിനില്ലെന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ് മത്സരിച്ചു പരാജയപ്പെട്ട പല സീറ്റുകളും ഏറ്റെടുക്കണമെന്ന വാദവും കോണ്‍ഗ്രസിനുണ്ട്. കാഞ്ഞിരപ്പള്ളി, തൃക്കൊടിത്താനം പോലുള്ള സീറ്റുകളില്‍ മത്സരിക്കാന്‍ മോഹിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുമുണ്ട്.

CONGRESS

യു.ഡിഎഫില്‍ ജില്ലാ പഞ്ചായത്ത് സീറ്റുവിഭജനം വൈകാതെ പൂര്‍ത്തിയാക്കാനകുമെന്നു കോണ്‍ഗ്രസ് കരുതുന്നു. 

കഴിഞ്ഞ തവണത്തേക്കാള്‍ ഒരു സീറ്റ് അധികം കോണ്‍ഗ്രസ്, എട്ടു സീറ്റില്‍ തന്നെ കേരളാ കോണ്‍ഗ്രസും മത്സരിക്കാനുള്ള സാധ്യതയുമുണ്ട്. 

ഒരു സീറ്റിനായി കടുംപിടുത്തം തുടരുന്ന മുസ്ലിം ലീഗിന്റെയും അവകാശവാദം കോണ്‍ഗ്രസ് ഇതുവരെ  അംഗീകരിച്ചിട്ടില്ല. ലീഗിൻ്റെ പ്രശ്നം വരും ദിവസങ്ങളിൽ ചർച്ചയിലൂടെ പരിഹരിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ പായുന്നത്.

Advertisment