New Update
/sathyam/media/media_files/2025/12/01/konathattu-bridge-3-2025-12-01-18-37-42.jpg)
കോട്ടയം: കോട്ടയം - കുമരകം റോഡില്‍ പുനര്‍ നിര്‍മ്മിക്കുന്ന കോണത്താറ്റ് പാലത്തിന്റെയും, അപ്രോച്ച് റോഡിന്റെയും ടാറിങ് പ്രവൃത്തികള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും.
Advertisment
കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന ടാറിങ് മഴ ഭീഷണിയെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ടാറിങ് പ്രവൃത്തികള്‍ നടത്തുന്ന ദിവസങ്ങളില്‍ പാലത്തില്‍ കൂടിയുള്ള ഗതഗതം പൂര്‍ണമായി നിരോധിക്കുന്നതാണെന്നു കെ.ആര്‍. എഫ്. ബി-പി.എം.യു പത്തനംതിട്ട / കോട്ടയം ഡിവിഷന്‍ തിരുവല്ല - അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.
ഗതാഗത നിയന്ത്രണം
- അന്നേ ദിവസങ്ങളില്‍ ബസുകള്‍ പാലത്തിന്റെ ഇരു കരകളിലുമായി യാത്ര അവസാനിപ്പിക്കണം.
- മറ്റു ചെറു വാഹനങ്ങള്‍ പാലത്തിന്റെ സമീപമുള്ള ഡൈവേര്‍ഷന്‍ റോഡ് വഴി തിരിഞ്ഞു പോകണം.
- ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളില്‍ നിന്നും കോട്ടയത്തേക്കു വരുന്ന ഭാരവാഹനങ്ങള്‍ ബണ്ട് റോഡില്‍ നിന്നും തിരിഞ്ഞ് ഇടയാഴം- കല്ലറ വഴി കോട്ടയത്തേക്കു പോകണം.
- വൈക്കം ഭാഗത്തുനിന്നു കോട്ടയത്തേക്കു വരുന്ന ഭാരവാഹനങ്ങള്‍ തലയോലപ്പറമ്പ് -ഏറ്റുമാനൂര്‍ വഴിയോ ഇടയാഴം -കല്ലറ വഴിയോ തിരിഞ്ഞു പോകണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us