Advertisment

യു.കെ. നിയുക്ത വിദേശകാര്യ മന്ത്രി ഡേവിഡ് ലാമിയുടെ കടുത്തുരുത്തി സന്ദര്‍ശനം ഓര്‍ത്തെടുത്ത് നാട്ടുകാര്‍. ലാമി മടങ്ങിയത് വലിയ പള്ളിയും എസ്.കെ.പി.എസ്. സ്‌കൂളിലും സന്ദര്‍ശനം നടത്തിയ ശേഷം. ലാമിയെ കടുത്തുരുത്തിയില്‍ എത്തിച്ചത് സുഹൃത് ബന്ധം.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
69b05de1-b7ba-4806-a4b8-e932033523ef

കടുത്തുരുത്തി: ബ്രിട്ടീഷ് മന്ത്രിസഭയിലെ രണ്ടാമന്‍ നിയുക്ത വിദേശകാര്യമന്ത്രി ഡേവിഡ് ലാമി എം.പി.യായിരിക്കെ 2016ല്‍ കടുത്തുരുത്തിയില്‍ എത്തിയതിന്റെ ഓര്‍മ്മ പങ്കിടുകയാണ് നാട്ടുകാരനായ ജെറി കണിയാംപറമ്പില്‍. ജെറിയുടെ സുഹൃത്ത് യു.കെ.യില്‍ ജോലി നോക്കുന്ന കടുത്തുരുത്തി സ്വദേശിയായ പയസ് കുന്നശേരിലുമായുള്ള അടുപ്പമാണ് നിയുക്ത മന്ത്രിയെ അന്ന് കടുത്തുരുത്തി സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചത്. ഭാരയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പമാണ് ലാമി കടുത്തുരുത്തി സന്ദര്‍ശിക്കാന്‍ എത്തിയത്.

Advertisment

 വിവിധ സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതിനും കേരളത്തിലെ വിവിധ സംസ്‌ക്കാരങ്ങളെ കുറിച്ചു മനസിലാക്കുന്നതിനുമായിട്ടായായിരുന്നു സന്ദര്‍ശനം.
കടുത്തുരുത്തിയില്‍ എത്തിയ ലാമി ഏറെ സന്തോഷവാനായിരുന്നെന്ന് റെജി ഓര്‍ത്തെടുക്കുന്നു. നാട്ടിലെ കാര്യങ്ങള്‍ ചോദിച്ചറഞ്ഞു. പിന്നീട് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ വലിയപള്ളിയില്‍ നടന്ന വിവാഹകര്‍മങ്ങളില്‍ അദ്ദേഹവും കുടുംബവും പങ്കെടുത്തു.

വലിയ പള്ളിയെക്കുറിച്ചുള്ള ചരിത്രവും വികാരിയായിരുന്നു ഫാ. മാത്യു മണക്കാട്ടിനോട് ചോദിച്ചറിഞ്ഞു. തുടര്‍ന്ന് എസ്.കെ.പി.എസ്. സ്‌കൂളിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ അദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് വലിയപള്ളിക്കു സമീപമുള്ള കണിയാംപറമ്പില്‍ ജെറിയുടെ വസതിയിലെത്തി ഉച്ചയൂണും കഴിച്ച ശേഷമാണ് ഡേവിഡ് ലാമിയും കുടുംബവും മടങ്ങിയത്.

Advertisment