Advertisment

മെഡിക്ലെയിം നൽകിയില്ല. എൽഐസി നഷ്ടപരിഹാരം നൽകണം

പാലാ പിഴക് സ്വദേശി ഷിനു വി. അഗസ്റ്റിന് എൽ.ഐ.സി.യുടെ ജീവൻ ആരോഗ്യ പ്ലാൻ ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ചതിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഉത്തരവ്

New Update
mediclaim

കോട്ടയം: മെഡിക്ലെയിം തുക പൂർണമായും അനുവദിക്കാത്തതിനാൽ എൽ.ഐ.സി.യോട് 112870 നഷ്ടപരിഹാരം ഉൾപ്പെടെ നൽകണമെന്ന് കോട്ടയം ജില്ല ഉപഭോക്ത കമ്മീഷൻ.

Advertisment

പാലാ പിഴക് സ്വദേശി ഷിനു വി. അഗസ്റ്റിന് എൽ.ഐ.സി.യുടെ ജീവൻ ആരോഗ്യ പ്ലാൻ ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ചതിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഉത്തരവ്. ഹർജിക്കാരൻ 2015 ലെടുത്ത എൽ.ഐ.സി യുടെ ജീവൻ ആരോഗ്യ പ്ലാനിന്റെ പോളിസി കൃത്യമായി പുതുക്കിയിരുന്നു.

2022 ഒക്ടോബർ മാസം വയറുവേദനയെ തുടർന്ന് പാലാ മരിയൻ മെഡിക്കൽ സെന്റർ ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ട ഹർജിക്കാരന് ഹെർണിയയ്ക്ക് ശസ്ത്രക്രിയ ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു.

സർജറിക്ക് ശേഷം മെഡിക്ലെയിം കിട്ടുന്നതിനായി ഹർജിക്കാരൻ എൽ.ഐ.സിയിൽ അപേക്ഷ നൽകിയെങ്കിലും പോളിസി പ്രകാരം ഹർജിക്കാരൻ്റെ ശസ്ത്രക്രിയ ജീവൻ ആരോഗ്യ പ്ലാനിൻ്റെ പരിധിയിൽ വരുന്നതല്ല എന്നും 20 വർഷം മുൻപ് തൈറോയ്‌ഡിന്‌ ചികിത്സിച്ചതിൻ്റെ വിവരം ഹർജിക്കാരൻ നൽകിയില്ല എന്ന കാരണത്താലും ഭാഗികമായി ഹർജിക്കാരന്റെ മെഡിക്ലെയും തുക എൽ.ഐ. സി. നിരസിക്കുകയായിരുന്നു.

ഹർജിക്കാരൻ 2015 മുതൽ 2022 വരെ തുടർച്ചയായി മെഡി ക്ലെയിം പോളിസി പുതുക്കി വന്നിരുന്നതിനാലും ഹെർണിയ ഒരു പ്രീ എക്സൈസ് ഡിസീസ് അല്ലാത്തതിനാലും ഹർജിക്കാരന് എൽഐസി നിഷേധിച്ച തുകയായ 72870 രൂപയും 20,000 രൂപ നഷ്ടപരിഹാരവും ഇരുപതിനായിരം രൂപ ചിലവും ഉൾപ്പെടെ നൽകണം എന്ന് ഹർജികാരൻ്റെ വാദം ശരി വെച്ച് കോട്ടയം ജില്ല ഉപഭോക്ത കമ്മീഷൻ പ്രസിഡൻ്റ് മനുലാൽ വി.എസ്. മെമ്പർമാരായ ബിന്ദു ആർ., കെ. എം. ആൻ്റോ എന്നിവർ ഉത്തരവിറക്കിയത്. ഹർജിക്കാരന് വേണ്ടി അഡ്വ. ടിമ്മി മാത്യു, അഡ്വ. നിതിൻ കോശി എന്നീവർ ഹാജരായി.

Advertisment