പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തി. പിന്നാലെ കത്തി ചൂണ്ടി ഭീഷണിയും. പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.

New Update
1afed854-366c-4cfa-934d-3355ff7ac30c.jpeg

ഈരാറ്റുപേട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും,  ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി, മാവടി, വെള്ളികുളം ഭാഗത്ത് മഠത്തിൽ വീട്ടിൽ ജിൻസ് മോൻ തോമസി (25) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ  പിന്തുടർന്ന് ശല്യപ്പെടുത്തുകയും, കൂടാതെ കൈയിൽ കരുതിയിരുന്ന കളിത്തോക്ക് കൊണ്ട് അതിജീവിതയുടെ തലയ്ക്ക് നേരെ ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisment