Advertisment

വീടിനു സമീപത്ത് മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്ത  യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.  അറസ്റ്റിലായത് കുമരകത്തെ സ്ഥിരം കുറ്റവാളി.

New Update
9b1bb94f-3465-4990-8d86-3927d30a2b91.jpeg

കുമരകം: വീടിന് സമീപമിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം സൗത്ത് പട്ടട ഭാഗത്ത് വള്ളോംത്തറ  വീട്ടിൽ വി.വി മനു  (41) വിനെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മാർച്ച്  31 ന്  രാത്രി എട്ടിന്  ചെങ്ങളം സ്വദേശിയായ യുവാവിന്റെ  വീടിന് സമീപം ഇരുന്ന് മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു.

Advertisment

ഇത്  യുവാവ് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം  ഇയാൾ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.. ഇയാൾക്ക് കുമരകം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisment