Advertisment

കാഴ്ചകള്‍ കാണാന്‍  കുറഞ്ഞ ചെലവില്‍ അവസരമൊരുക്കി ആനവണ്ടി ജില്ലയിലെ എല്ലാ ഡിപ്പോകളിലും യാത്ര ഒരുക്കും 50 പേരടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് ബസ് ബുക്ക് ചെയ്യാനുള്ള സൗകര്യവും

New Update
168926994_384003919808993_4370621943756214643_n.jpg

കോട്ടയം:അവധിക്കാലം ആരംഭിച്ചതോടെ, വേനല്‍ ചൂടില്‍ നിന്ന് രക്ഷനേടി കുളിര്‍ കാഴ്ചകള്‍ കാണാന്‍  കുറഞ്ഞ ചെലവില്‍ അവസരമൊരുക്കി ആനവണ്ടി. കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള കെ. എസ്. ആര്‍. ടി.സി  ബജറ്റ് ടൂറിസം സെല്ലിന്റെ ട്രിപ്പുകള്‍ക്ക് തുടക്കമായി. ജില്ലയിലെ എല്ലാ ഡിപ്പോകളിലും യാത്ര ഒരുക്കുന്നുണ്ട്.

Advertisment

മറയൂര്‍, ചതുരംഗപാറ, മലക്കപ്പാറ, വട്ടവട,ഗവി, അഞ്ചുരുളി, മാമലകണ്ടം,വാഗമണ്‍ -പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് വിനോദയാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്. ചങ്ങനാശേരി, കോട്ടയം, വൈക്കം, പാലാ ഡിപ്പോകളില്‍ നിന്ന് നിലവില്‍ നടത്തുന്ന യാത്രകള്‍ക്ക് പുറമെ, പുതിയ സ്ഥലങ്ങളിലേക്കും യാത്രകള്‍ ക്രമീകരിച്ചിട്ടുണ്ട്.റെസിഡന്‍സ് അസോസിയേഷന്‍, കുടുംബശ്രീ, ചങ്ങാതി കൂട്ടങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ 50 പേരടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് ബസ് ബുക്ക് ചെയ്ത് പോകാനുള്ള സൗകര്യം ഡിപ്പോകളില്‍ ഒരുക്കിയിട്ടുണ്ട്.എരുമേലി, പൊന്‍കുന്നം, ഈരാറ്റുപേട്ട ഡിപ്പോകളില്‍ നിന്ന് വിഷുവിന് ശേഷം വേനല്‍ അവധി യാത്രകള്‍ ആരംഭിക്കും.

വിശദ വിവരങ്ങള്‍ക്ക് -പ്രശാന്ത് വേലിക്കകം

 കോട്ടയം-എറണാകുളം ബഡ്ജറ്റ് ടൂറിസം ജില്ലാ കോ -ഓര്‍ഡിനേറ്റര്‍

9447223212

ബുക്കിങ്ങിന്

കോട്ടയം -9188456895

9847225981

ചങ്ങനാശ്ശേരി 7510112360

8593027457

പാലാ 8921531106

9747930338

വൈക്കം 9995987321

9744031240

വിഷു വിന് ശേഷം ട്രിപ്പ് തുടങ്ങുന്ന ഡിപ്പോകള്‍

എരുമേലി 9447287735

പൊന്‍കുന്നം 9497888032

ഈരാറ്റുപേട്ട 9947084284

Advertisment