മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ചരിത്ര വീഡിയോ പുറത്തിറക്കി

New Update
cheradikavu video release

മരങ്ങാട്ടുപിള്ളി: ചേറാടിക്കാവ് ഭഗവതി ക്ഷേത്ര ചരിത്രവുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന യുട്യൂബ് വീഡിയോയുടെ റിലീസിംഗ് ക്ഷേത്രം ഹാളില്‍ നടന്നു. 

Advertisment

ക്ഷേത്രത്തിന്‍റെ ചരിത്രം, വിശ്വാസം, ആചാരങ്ങള്‍, പ്രത്യേകതകള്‍, ഉത്സവം, വഴിപാടുകള്‍ തുടങ്ങിയവ വിശദമാക്കുന്ന ഹൃസ്വ വീഡിയോയുടെ നിര്‍മ്മാണ നിര്‍വ്വഹണം ആര്യ സുതനാണ്.

മാധ്യമ പ്രവര്‍ത്തകന്‍ എ.എസ്. സുരേഷ്കുമാര്‍ വീഡിയോയുടെ റിലീസിംഗ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്യും. 

cheradikavu onam-6

ചാനല്‍ പ്രവര്‍ത്തകരെ ക്ഷേത്രഭാരവാഹികള്‍ മൊമെന്‍റോ നല്‍കി ആദരിച്ചു. പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.കെ.സുധീഷ്, ഓമന സുധന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment