New Update
/sathyam/media/media_files/2025/09/07/1001233323-2025-09-07-10-06-33.jpg)
മുണ്ടക്കയം : മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരുക്ക്.
Advertisment
ദേശിയ പാതയിൽ പെരുവന്താനത്ത് ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.
വാഹനത്തിൽ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. പാറശ്ശാല സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഗവിയിൽ പോയിട്ട് തിരികെ വരും വഴിയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി.
അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.