/sathyam/media/media_files/2025/09/08/photos195-2025-09-08-12-18-25.jpg)
കോട്ടയം: കുമാരനല്ലൂര്‍ ഊരുചുറ്റു വള്ളംകളി നാളെ. എന്‍.എസ്.എസ് 777, 1462, 1791, 3561, 1535 കരയോളങ്ങുമായി കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ ചിങ്ങമാസത്തിലെ ഉത്തൃട്ടാതി ദിനത്തിലാണ് ആചാരങ്ങളോടെ ഊരുചുറ്റു വള്ളംകളി നടത്തുന്നത്.
ദേവീചൈതന്യം ആവാഹിച്ച സിംഹ വാഹനം രാവിലെ എട്ടിനു കൊടിമര ചുവട്ടില്‍ ക്ഷേത്രഭരണാധികാരി കെ.എ. മുരളി കാഞ്ഞിരക്കാട്ടില്ലം ഊരുചുറ്റു വള്ളംകളിക്കു നേതൃത്വം നല്‍കുന്ന കുമാരനല്ലൂര്‍ 777-ാം നമ്പര്‍ കരയോട ഭാരവാഹിയെ ഏല്‍പ്പിക്കും.
തുടര്‍ന്നു വാദ്യമേളത്തിന്റെയും മുത്തുക്കുടയുടെയും ശംഖവാദ്യത്തിന്റെയും കരവഞ്ചിയുടെയും അകമ്പടിയോടെ ആറാട്ട് കടവായ പുത്തന്‍ കടവില്‍ എത്തിച്ചേരും.
എട്ടിനു സിംഹ വാഹനവുമായി തിരിക്കുന്ന പള്ളിയോടം മീനച്ചിലാറിന്റെ ഇരുകരകളിലും മുന്‍കൂട്ടി നിശ്ചയിച്ച കടവുകളില്‍ ഭക്തജനങ്ങള്‍ ഒരുക്കുന്ന പറവഴിപാടുകള്‍ സ്വീകരിച്ചു വൈകിട്ട് ആറിനു ആറാട്ടുകടവില്‍ തിരികെയെത്തും.
തുടര്‍ന്നു കരവഞ്ചിയുടെ സിംഹവാഹനം തിരികെ എത്തിക്കുന്നതോടെ ക്ഷേത്രസന്നിധിയില്‍ സമര്‍പ്പിക്കുന്നതോടെ ഊരുചുറ്റു വള്ളം കളി പൂര്‍ത്തിയാകും.
ദേവിയുടെ സിംഹവാഹനം ഈ വര്‍ഷം വഹിക്കുന്നത് പ്രമുഖ ചുണ്ടന്‍ വള്ളമായ ശ്രീവിനായകന്‍ ചുണ്ടനാണ്. ഒപ്പം എന്‍.എസ്.എസ് കരയോഗങ്ങളുടെ നേതൃത്വത്തിലുള്ള പ്രമുഖ ഓടിവള്ളങ്ങള്‍ അകടമ്പടി സേവിക്കും.