എസ്എന്‍ഡിപി യോഗം അരീക്കര ശാഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശ്രീനാരായണഗുരു ജയന്തി ഘോഷയാത്ര ഉഴവൂരിനെ പുളകച്ചാർത്തണിയിച്ചു

New Update
sndp yogam arikara

ഉഴവൂര്‍: എസ് എൻ ഡി പി യോഗം ബ്രാഞ്ച് നം.157 അരീക്കര ശാഖയുടെ നേതൃത്വത്തിൽ  ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ 171 -ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി താള-വാദ്യ-മേള-കാവടികളുടെ അകമ്പടിയിൽ നടന്ന വർണ്ണാഭമായ തിരു:ജയന്തി ഘോഷയാത്ര ഉഴവൂരിനെ അക്ഷരാർത്ഥത്തിൽ പുളകച്ചാർത്തണിയിച്ചു.

Advertisment

മഹാബലിയും ദേവീദേവൻമാരുടെ രൂപങ്ങളും പീതാംബര വസ്ത്രധാരികളായ വനിതകളുടെ പങ്കാളിത്തവും ഏറെ ശ്രദ്ധേയമായി. ആയിരക്കണക്കിന് അംഗങ്ങൾ ആണ് അരീക്കര ശ്രീനാരായണ സുബ്രഹ്മണ്യ ക്ഷേത്ര തിരുസന്നിധിയിലേയ്ക്ക് രാവിലെ മുതൽ ഒഴുകി എത്തിയത്.

sndp yogam arikara-3

ഘോഷയാത്ര ആരംഭിച്ച് ഉഴവൂർ ടൗണിൽ എത്തിയപ്പോഴും ഭക്തരുടെ പിൻനിര ശ്രീനാരായണ നഗറിൽ നിന്നും ആരംഭിച്ചിരുന്നില്ല.

ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ എത്തിയതിനു ശേഷം ക്ഷേത്രം മേൽശാന്തി പീതാംബരൻ ശാന്തികളുടെയും ക്ഷേത്രം ശാന്തി അജയ് ശാന്തികളുടെയും നേതൃത്വത്തിൽ ഗുരുപൂജ ഉൾപ്പെടെയുള്ള വിശേഷാൽ പൂജകളും വനിതാസംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥനയും നടന്നു.

sndp yogam arikara-2

തുടർന്ന് ജയൻ പ്രസാദ് മെമ്മുറിയുടെ ഗുരുദേവ പ്രഭാഷണവും വിഭവ സമൃദ്ധമായ പിറന്നാൾ ദിന പ്രസാദമൂട്ടും നടന്നു.

പരിപാടികൾക്ക് ശാഖാ ചെയർമാൻ അനീഷ് പുല്ലുവേലിൽ, വൈസ് ചെയർമാൻ സി.റ്റി.രാജൻ, കൺവീനർ സജീവ് വയലാ, ആഘോഷക്കമ്മിറ്റി ചെയർമാൻ എ.ഡി ഹരിദാസ്, കൺവീനർ ഹരിദാസ് കാരയ്ക്കാട്ട് എന്നിവർ നേതൃത്വം നൽകി.

Advertisment