/sathyam/media/media_files/2025/09/08/iyyankali-jayanthi-2025-09-08-15-29-49.jpg)
കടുത്തുരുത്തി: കെ.പി.എം.എസ് കടുത്തുരുത്തി യൂണിയന്റെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 162 - മത് ജയന്തി അവിട്ടാ ഘോഷം കടുത്തുരുത്തി യൂണിയന്റെ കീഴിലുള്ള 15 ശാഖയോഗങ്ങളിലും രാവിലെ പുഷ്പാർച്ചന, മധുര പലഹാര വിതരണം, കലാപരിപാടികൾ, അനുസ്മരണ യോഗങ്ങളോടെ നടത്തി.
യൂണിയന്റെ നേതൃത്വത്തിൻ കടുത്തുരുത്തി ടൗണിൽ 5 മണിക്ക് ബ്ലോക്ക് ജംഗ്ഷനിൽ നിന്നും വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ തുടങ്ങി വർണ്ണാഭമായ ഘോഷയാത്ര ആരംഭിച്ച് 6 മണിക്ക് സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.
തുടർന്ന് സെൻട്രൽ ജംഗ്ഷനിൽ നടന്ന അയ്യൻകാളി അനുസ്മരണ സമ്മേളനം അഡ്വ.മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.ടി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.ടി.പുഷ്കരൻ സ്വാഗതം പറഞ്ഞു.
എ.കെ.സി.എച്ച്.എം.എസ് ജനറൽ സെക്രട്ടറി ഡോ: കല്ലറ പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പിള്ളി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ബി.സ്മിത, വൈക്കം മുൻസിഫ് കോടതി സീനിയർ അഭിഭാഷകൻ മധുഎബ്രഹാം, തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയംഗം അജിത്ത് കല്ലറ ജന്മദിന സന്ദേശം നൽകി.വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച പ്രതിഭകളെ ആദരിച്ചു. കെ.പി.എം.എസ് യൂണിയൻ ട്രഷറർ വി.എ.പൊന്നപ്പൻ കൃതഞ്ജത പറഞ്ഞു.
ഘോഷയാത്രയ്ക്ക് യൂണിയൻ നേതാക്കളായ കെ.കെ.രാജൻ, സുനിൽകുമാർ.പി.കെ, സി.കെ.രമ, മധു.സി.വി, മണിയപ്പൻ.എ.വി, സി.ആർ.പ്രശാന്ത്, ചെല്ലമ്മ ഗോപിനാഥ്, മനോഹരി വസന്തൻ, ബിന്ദുമോൾ.കെ.ആർ, സുനിത തങ്കച്ചൻ, അഖിൽ.സി.എച്ച്, ശരത് രാജ് തുടങ്ങിയവർ നേതൃത്വം നൽകി.