പാലാ തൊടുപുഴ റോഡിൽ പാഴ്‌സൽ ലോറി മറിഞ്ഞ് അപകടം. ലോറി മറിഞ്ഞത് നെല്ലാപ്പാറ വളവിൽ. ഡ്രൈവർ ക്യാബിൻ ഉള്ളിൽ കുടുങ്ങിയ ഡ്രൈവറെയും ക്ലീനറെയും ഫയർഫോഴ്‌സ് എത്തി വെട്ടി പൊളിച്ച് പുറത്തെടുത്തു

ഡ്രൈവർ ക്യാബിൻ ഉള്ളിൽ കുടുങ്ങിയ ഡ്രൈവറെയും ക്ലീനറെയും ഫയർഫോഴ്‌സ് എത്തി വെട്ടി പൊളിച്ച് ആണ് പുറത്തെടുത്തത്.

New Update
1001240996

പാലാ : പാലാ തൊടുപുഴ റോഡിൽ നെല്ലാപ്പാറയ്ക്ക് സമീപം പാഴ്‌സൽ ലോറി മറിഞ്ഞ് അപകടം. ഇന്നു പുലർച്ചെ 1:45 ഓടെയാണ് അപകടമുണ്ടായത്. തൊടുപുഴയിൽ നിന്നും 

Advertisment

എറണാകുളത്തുനിന്നും പാഴ്‌സലുമായി റിലയൻസിലേക്ക് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.

  ലോറി നെല്ലാപ്പാറയിലെ കൊടും വളവിൽ താഴേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ക്യാബിൻ ഉള്ളിൽ കുടുങ്ങിയ ഡ്രൈവറെയും ക്ലീനറെയും ഫയർഫോഴ്‌സ് എത്തി വെട്ടി പൊളിച്ച് ആണ് പുറത്തെടുത്തത്.

പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 25 ന് നെല്ലാപ്പാറ വളവിൽ 25 അടി താഴ്ചയിലേക്കു കാര്‍ മറിഞ്ഞു മൂന്നു പേര്‍ക്കു പരുക്കേറ്റിരുന്നു.

Advertisment