രാമപുരം മാർ ആഗസ്തീനോസ് കോളേജിന് സംസ്ഥാന സർക്കാർ പുരസ്‍കാരം

New Update
excellentia 2025

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജിന് സംസ്ഥാന സർക്കാർ പുരസ്‍കാരം. സെപ്റ്റംബർ 15 ന് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന 'എക്സലൻഷ്യ 2025' ചടങ്ങിൽ വച്ച് ലഭിക്കും.

Advertisment

ദേശീയ തലത്തിൽ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാക്ക് ഗ്രേഡിങ്ങിൽ മികച്ച നിലവാരം പുലർത്തിയ കോളേജുകളെയാണ് ചടങ്ങിൽ ആദരിക്കുന്നത്.  

കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ, ഐ ക്യൂ എ സി കോർഡിനേറ്റർ കിഷോർ, നാക്ക് കോർഡിനേറ്റർ ജിബി ജോൺ മാത്യു, സുനിൽ കെ ജോസഫ്,  എന്നിവർ പുരസ്ക്കാരം ഏറ്റുവാങ്ങും.  

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു വേണ്ടി സംസ്ഥാന ക്വാളിറ്റി അഷുറൻസ് സെൽ (SLQAC) ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Advertisment