ചൂണ്ടച്ചേരിയിൽ കോളജ് കെട്ടിടത്തിൽ നിന്നും ചാടി വിദ്യാർഥിക്ക് ഗുരുതര പരുക്ക്. ഓണാഘോഷ പരിപാടിക്കിടെ ഉണ്ടായ സംഭവത്തെ തുടർന്ന് വിദ്യാർഥിക്ക് ടി.സി നൽകിയിരുന്നു. ഇതിൻ്റെ മനോവിഷമത്തിൽ കെട്ടത്തിൽ നിന്നു താഴേക്ക് ചാടുകയായിരുന്നു. വിദ്യാർഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിദ്യാർത്ഥിയുടെ ഇരുകാലുകളും ഒടിയുകയും നടുവിന് പരുക്കേൽക്കുകയും ചെയ്തു.

New Update
death1

കോട്ടയം: ഓണാഘോഷ പരിപാടികൾ ഉണ്ടായ സംഭവത്തെ തുടർന്ന് കോളജിൽ നിന്ന് ടി.സി നൽകിയതിനെ തുടർന്ന് കോളജ് കെട്ടിടത്തിൽ നിന്ന് വിദ്യാർഥി താഴേക്ക് ചാടി ആത്മഹത്യക്കു ശ്രമിച്ചു.

Advertisment

ചൂണ്ടച്ചേരി സെൻറ് ജോസഫ് എൻജിനീയറിങ് കോളജിൽ കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. രണ്ടാം വർഷ ഹോട്ടൽ മാനേജ്‌മെൻറ് വിദ്യാർഥിക്കാണ് പരുക്കേറ്റത്. 

കോളജിൽ നടന്ന ഓണാഘോഷ ചടങ്ങിനിടെ കോളജ് അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറിയ വിദ്യാർത്ഥിയെ ഇന്ന് വിളിച്ചു വരുത്തുകയും മാതാപിതാക്കളുടെ  സാന്നിധ്യത്തിൽ ടി.സി നൽകുകയും ചെയ്തു. ടി സി കിട്ടിയതിന് പിന്നാലെ  വിദ്യാർത്ഥി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു.

വിദ്യാർത്ഥിയുടെ ഇരുകാലുകളും ഒടിയുകയും നടുവിന് പരുക്കേൽക്കുകയും ചെയ്തു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

Advertisment