New Update
/sathyam/media/media_files/2025/09/11/photos270-2025-09-11-12-35-54.jpg)
കോട്ടയം : കുമാരനല്ലൂർ കുടമാളൂർ റോഡിൽ കൊച്ചാലിൻചുവടിന് സമീപം കാറുകൾ കൂട്ടിയിടിച്ചു, അപകടത്തിൽപ്പെട്ട ഒരു കാർ തലകീഴായ് മറിഞ്ഞു.
Advertisment
കാറിൽ ഉണ്ടായിരുന്നവരെ നാട്ടുകാർ ചേർന്നു പുറത്തിറക്കി. ഇന്ന് രാവിലെ 9.40 ന് ആയിരുന്നു അപകടം. കുമാരനല്ലൂർ ഭാഗത്തേക്ക് വന്ന കാർ മുമ്പിൽ ഉണ്ടായിരുന്ന കാറിന് പിന്നിലിടിച്ച് നിയന്ത്രണം നഷ്ടമായി റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.